എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ; സ്വയം വിരമിക്കല്‍ പ്രായം കുറച്ചു

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ; സ്വയം വിരമിക്കല്‍ പ്രായം കുറച്ചു

സ്വകാര്യ വത്കരിച്ച മുന്‍ കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ ഗ്രൂപ്പ്. 20 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് കമ്പനിയുടെ പുതിയ തീരുമാനം.

ഈ മാസം 30 വരെയാണ് അപേക്ഷിക്കാനുള്ള തീയതി. 20 വര്‍ഷം സര്‍വീസ് അല്ലെങ്കില്‍ 55 വയസായവര്‍ക്ക് നിലവില്‍ വി.ആര്‍.എസിന് അപേക്ഷിക്കാനാവും. 3000ത്തോളം ജീവനക്കാരെ ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടല്‍.

ജൂണ്‍ 30ന് ഇടയില്‍ സ്വയം വിരമിക്കുന്നവര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇന്‍സന്റീവും കമ്പനി നല്‍കും. അതേസമയം വിമാന ജീവനക്കാരുടെയും ക്ലറിക്കല്‍ ജീവനക്കാരുടെയും മറ്റും കാര്യത്തില്‍ വി.ആര്‍.എസ് പ്രായപരിധി 40 വയസ്സായി കുറച്ചിട്ടുണ്ട്.

അതേസമയം പൈലറ്റുമാര്‍ക്ക് വി.ആര്‍.എസിന് അവസരമില്ല. മാത്രമല്ല, കൂടുതല്‍ പൈലറ്റുമാര്‍ക്കായി എയര്‍ ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in