'കെ.ടി ജലീലിനെ അറസ്റ്റ് ചെയ്യണം'; 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ വീണ്ടും പരാതി

കെ ടി ജലീല്‍
കെ ടി ജലീല്‍

'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ എം.എല്‍.എ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതില്‍ വീണ്ടും പരാതി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡിസിപിക്ക് സുപ്രീം കോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ഡല്‍ഹി തിലക് മാര്‍ഗ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ 'ആസാദ് കശ്മീര്‍ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിനടയാക്കിയത്.

ജലീലിന്റെ പരാമര്‍ശത്തെ മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തള്ളിപ്പറഞ്ഞിരുന്നു. ജലീല്‍ പറഞ്ഞത് സി.പി.ഐ.എം നിലപാട് അല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ കൃചത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിന്‍വിലക്കുകയാണെന്ന് അറിയിച്ചു. അതേസമയം ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് താന്‍ 'ആസാദ് കശ്മീര്‍' എന്ന് എഴുതിയത്. അത് മനസിലാകാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും കെ.ടി. ജലീല്‍ വിശദീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in