ടെലിപ്രോംപ്റ്ററിന് ശേഷം ബിജെപി ഔദ്യോഗികമായി ഇറക്കിയ ടൂള്‍കിറ്റാണോ? കോപ്പി പേസ്റ്റ് പോസ്റ്റുകള്‍ക്കെതിരെ ട്വിറ്ററില്‍ പരിഹാസം

ടെലിപ്രോംപ്റ്ററിന് ശേഷം ബിജെപി ഔദ്യോഗികമായി ഇറക്കിയ ടൂള്‍കിറ്റാണോ?  കോപ്പി പേസ്റ്റ് പോസ്റ്റുകള്‍ക്കെതിരെ ട്വിറ്ററില്‍ പരിഹാസം

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ നിന്നു പോയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി ഹാന്റിലുകളില്‍ വന്ന ട്വീറ്റാണ് ചര്‍ച്ച.

സംഭവത്തില്‍ മോദിക്കല്ല തെറ്റ് പറ്റിയത്. പരിപാടിയുടെ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് എന്ന ട്വീറ്റാണ് ട്വിറ്ററിലെ വിവിധ ഹാന്റിലുകളില്‍ ഒരു പോലെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വരിപോലും മാറാതെ ബി.ജെ.പി ഹാന്റിലുകളില്‍ വന്ന ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇത് ബി.ജെ.പിയുടെ ഔദ്യോഗിക ടൂള്‍കിറ്റാണോ എന്നാണ് ഉയരുന്ന ചോദ്യം.

ഇതിനോടകം നിരവധി പേര്‍ ടൂള്‍കിറ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റുകള്‍ മോദിയുടെ പ്രോംപ്റ്റര്‍ വിവാദത്തിന് പിന്നാലെ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in