എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല; തൃക്കാക്കരയില്‍ കെ.എസ് അരുണ്‍കുമാറെന്ന് സ്ഥിരീകരിക്കാതെ ഇ.പി ജയരാജന്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല; തൃക്കാക്കരയില്‍ കെ.എസ് അരുണ്‍കുമാറെന്ന് സ്ഥിരീകരിക്കാതെ ഇ.പി ജയരാജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ.എസ് അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. കെ.എസ് അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥി ആരാണ് എന്നത് ഉടനറിയാമെന്നും ഇ.പി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി വേണമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ആലോചിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇ.പി ജയരാജന്‍ പറഞ്ഞത്

ഔദ്യോഗിക പ്രഖ്യാപനം വളരെ വേഗത്തില്‍ ഉണ്ടാകും. നിങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുണ്ടല്ലോ. നിങ്ങളീ മാധ്യമങ്ങള്‍ എന്തിനാണ് അറിയാത്ത കാര്യം സ്ഥാപിച്ചെടുക്കാന്‍ പോകുന്നത്. ഞങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ക്ക് പ്രോസസ് ഉണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അനുമതി വേണം. അതിന് എല്‍.ഡി.എഫിന്റേതായ തീരുമാനം വേണം. അല്ലാതെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ആര്‍ക്കും അധികാരമില്ല.

നിങ്ങള്‍ കാത്തിരുന്നാല്‍ എല്ലാം മനസിലാകും. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഞങ്ങളില്‍ നിന്ന് ഒരു വാര്‍ത്തയും നിങ്ങള്‍ക്ക് ചോര്‍ത്താന്‍ കഴിയില്ല. നിശ്ചയിച്ച് വിവരം അറിയിക്കും. എല്‍.ഡി.എഫ് ഒരു ടീമായി പ്രവര്‍ത്തിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in