രഞ്ജിത്തിന്റെ കൊലപാതകം അപ്രതീക്ഷിതം, സൂചന കിട്ടിയിരുന്നെങ്കില്‍ തടയാമായിരുന്നുവെന്ന് എ.ഡി.ജി.പി

രഞ്ജിത്തിന്റെ കൊലപാതകം അപ്രതീക്ഷിതം, സൂചന കിട്ടിയിരുന്നെങ്കില്‍ തടയാമായിരുന്നുവെന്ന് എ.ഡി.ജി.പി

ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എഡിജിപി വിജയ് സാഖറെ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു.

രഞ്ജിത്തിന്റെ ആക്രമിക്കുമെന്ന് യാതൊരു സൂചനയും പൊലീസിന് ഉണ്ടായിരുന്നില്ലെന്നാണ് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്. സൂചനകളൊന്നും ലഭിക്കാതിരുന്നതുകൊണ്ട് തന്നെ തടയാന്‍ സാധിച്ചില്ലെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു. എഡിജിപിക്കാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.

'രണ്ട് കൊലപാതകങ്ങളും തമ്മില്‍ 12 മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. ആദ്യത്തെ കൊലപാതകം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ഞങ്ങള്‍ക്ക് ലഭിച്ചു. പിന്നാലെ തന്നെ ചിലരെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ രണ്ടാമത്തെ കൊലപാതകം ആരും പ്രതീക്ഷിച്ചില്ല. രഞ്ജിത്തിനെ ലക്ഷ്യമിടും എന്ന സൂചനയില്ലായിരുന്നു. എന്തെങ്കിലും തരത്തിലുള്ള സൂചനകള്‍ ഉണ്ടായിരുന്നുവെങ്കില്‍ നമ്മുക്ക് ആ കൊല തടയാമായിരുന്നു. എന്നാല്‍ ഇവിടെ അതിന് സാധിച്ചില്ല,' വിജയ് സാഖറെ പറഞ്ഞു.

രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ സംശയിക്കുന്നുണ്ടെന്നും ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് നേരെ ആക്രമണം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. എട്ടംഗ സംഘം വീട് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in