എനിക്ക് നീതി കിട്ടണം, മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

എനിക്ക് നീതി കിട്ടണം, മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ അടുത്തിടെ പുറത്തുവന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക അറിയിച്ച് നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സംവിധായകന്‍ ബാലചന്ദ്രുകുമാര്‍ നടന്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും തനിക്ക് കേസില്‍ നീതി ലഭ്യമാക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിക്കപ്പെട്ട കേസിലെ രണ്ടാമത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും രാജി വെച്ചത് വലിയ ചര്‍ച്ചയായിരുന്നു. വി.എന്‍ അനില്‍ കുമാര്‍ ആണ് രാജി വച്ചത്. കേസില്‍ രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും രാജിവെച്ച സാഹചര്യം കേസിന്റെ മുന്നോട്ട് പോക്കിനെ അപകടത്തിലാക്കുമെന്ന് കരുതുന്നതായും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനും പള്‍സര്‍ സുനിക്കും നേരത്തെ തന്നെ തമ്മില്‍ പരിചയമുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. 2016 ഡിസംബറില്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ ദിലീപ് കണ്ടിരുന്നു. 2017ല്‍ നടിയെ ആക്രമിച്ച വീഡിയോ ദിലീപ് തന്റെ വീട്ടില്‍ വെച്ച് സുഹൃത്തുക്കളുടെ ഒപ്പമിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

കേസില്‍ പുനരന്വേഷണം സംബന്ധിച്ച് പൊലീസ് ജഡ്ജ് ഹണി വര്‍ഗീസിന് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ജനുവരി നാലിന് പരിഗണിക്കും.

The Cue
www.thecue.in