തീവ്രവാദം,  ദൈവത്തിന്റെ പേരില്‍;  രാമനവമിയുടെ ഭാഗമായി നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പാര്‍വതി

തീവ്രവാദം, ദൈവത്തിന്റെ പേരില്‍; രാമനവമിയുടെ ഭാഗമായി നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പാര്‍വതി

രാമനവമിയുടെ ഭാഗമായി രാജ്യത്ത് നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. തീവ്രവാദം, ദൈവത്തിന്റെ പേരില്‍ എന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ട് പാര്‍വതി പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

രാമനവമിയുടെ ഭാഗമായി ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമ സംഭവത്തിലാണ് പാര്‍വതി പ്രതികരിച്ചത്. അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളിലും ഹിന്ദുത്വ അക്രമവുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ രാമനവമി ദിവസം ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണവും നടത്തിയിരുന്നു. ' ജയ് ശ്രീറം' മാത്രം മതിയെന്നായിരുന്നു കപില്‍ മിശ്ര ട്വീറ്റ് ചെയ്തത്.

രാമനവമി ദിവസം ജെ.എന്‍.യുവില്‍ മാംസാഹാരം വിളമ്പിയെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രം അഴിച്ചു വിട്ടിരുന്നു.

logo
The Cue
www.thecue.in