നടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന; അറസ്റ്റ് ഇന്നുണ്ടായേക്കും

നടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന; അറസ്റ്റ് ഇന്നുണ്ടായേക്കും
Published on

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച യുവാക്കളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രതികളുടെ ദൃശ്യങ്ങള്‍ ശനിയാഴ്ച പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിന് വിവരം നല്‍കിയതായും, ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും യുവനടി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന; അറസ്റ്റ് ഇന്നുണ്ടായേക്കും
മാളില്‍ കയറിയത് വിവരങ്ങള്‍ നല്‍കാതെ, നടിയെ അപമാനിച്ച പ്രതികള്‍ എത്തിയത് ദുരുദ്ദേശത്തോടെയെന്ന് പൊലീസ്

Related Stories

No stories found.
logo
The Cue
www.thecue.in