'ഡോക്ടര്‍ ഒരു പ്രാവശ്യം പോയാല്‍ മതി'; ദീലിപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

'ഡോക്ടര്‍ ഒരു പ്രാവശ്യം പോയാല്‍ മതി'; ദീലിപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ സംഭാഷണം പുറത്ത്. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ളതാണ് സംഭാഷണം.

ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെടുന്നത് സംഭാഷണത്തില്‍ വ്യക്തമാണ്. നടി അക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപ് അഡ്മിറ്റായിരുന്നില്ലെന്ന് ഡോ. ഹൈദരലി മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്.

സൂരജിന്റെ സംഭാഷണം

ആ കോപ്പിക്ക് ഇനി വാലിഡിറ്റി ഇല്ല ഡോക്ടറെ. നമ്മള്‍ ഇനി മൊഴി കൊടുക്കുന്നതിന് അനുസരിച്ച് അത് കോടതിയില്‍ എഴുതിയെടുക്കും. നമ്മള്‍ എഴുതിയതില്‍ ഒന്നും സൈന്‍ ചെയ്തിട്ടില്ല. കോടതിയില്‍ വിളിക്കുന്ന സമയത്ത് നമ്മള്‍ കൊടുക്കുന്ന മൊഴി അവിടെ ആഡ് ചെയ്യും.

അതാണ് പിന്നീടങ്ങോട്ട് പരിഗണിക്കുക... ഡോക്ടര്‍ക്ക് സ്റ്റേറ്റ്‌മെന്റ് റെക്കോര്‍ഡ് ചെയ്താല്‍ പിന്നീട് പോകേണ്ടി വരില്ല. ഒരു പ്രാവശ്യം പോയാല്‍ മതി, പിന്നെ പ്രശ്‌നമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in