'ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലത് സംഭവിച്ചു'; നടിയെ ആക്രമിച്ച കേസില്‍ എം.വി ജയരാജന്‍

'ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലത് സംഭവിച്ചു'; നടിയെ ആക്രമിച്ച കേസില്‍ എം.വി ജയരാജന്‍

നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലത് സംഭവിച്ചുവെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തങ്ങളുടെ കൂട്ടത്തില്‍ ചില പുഴുക്കുത്ത് ഉണ്ടെന്ന് ജുഡീഷ്യറി ഒരു ഘട്ടത്തില്‍ പറഞ്ഞതാണ്. അത്തരം പുഴുക്കുത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടത് ജുഡീഷ്യറി തന്നെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. അതിജീവിത മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമായിരുന്നു എം.വി ജയരാജന്റെ പ്രതികരണം.

എം.വി ജയരാജന്‍ പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ ഇത്രയും ഉന്നതനായ ഒരാളെ അറസ്റ്റ് ചെയ്യുമെന്ന് കേരളത്തില്‍ പലരും കരുതിയിരുന്നില്ല. എത്രമാത്രമാണ് അദ്ദേഹത്തിന്റെ സ്വാധീനം. സ്വാധീനമല്ലല്ലോ തെറ്റ് ചെയ്തിട്ടുണ്ടോ എന്നല്ലേ സര്‍ക്കാരും പൊലീസും നോക്കിയത്. നീതി നടിക്കും കുടുംബത്തിനും കിട്ടുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ നടപടി.

ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലതാണ് സംഭവിച്ചത്. തീര്‍ച്ചയായും അത് ജുഡീഷ്യറി നോക്കുമെന്ന് കരുതാം. കാരണം ജുഡീഷ്യറി തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞതാണ് ഞങ്ങളുടെ കൂട്ടത്തില്‍ ചില പുഴുക്കുത്ത് ഉണ്ടെന്ന്. അത്തരത്തിലുള്ള പുഴുക്കുത്ത് ഇല്ലാതാക്കേണ്ടത് ജുഡീഷ്യറിയുടെ തന്നെ ഉത്തരവാദിത്തമാണ്.

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സമീപനം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും ഇക്കാര്യം പറഞ്ഞതാണ്. നേരത്തെ പാര്‍ട്ടിയുടെ സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയിട്ടും എന്താണ് സി.പി.ഐ.എമ്മിന്റെ നിലപാട് എന്ന് പറഞ്ഞതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in