'എനിക്കാരുടെയും വായ അടച്ചുവെക്കാന്‍ പറ്റില്ല'; സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത

'എനിക്കാരുടെയും വായ അടച്ചുവെക്കാന്‍ പറ്റില്ല'; സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത

ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത. തന്റെ ആശങ്കകള്‍ മാത്രമാണ് ഹര്‍ജിയില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന ആരോപണങ്ങളോട് അതെല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് നടി പ്രതികരിച്ചു.

തുടരന്വേഷണം വേണമോ എന്നുള്ള അവ്യക്തതയിലെല്ലാം പ്രയാസം അനുഭവപ്പെട്ടു. അത് തനിക്ക് മാത്രമല്ല ഒരു കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന എല്ലാവര്‍ക്കും മാനസികമായി ബുദ്ധിമുട്ടുകളുണ്ടാകും.

മന്ത്രിമാരുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതില്‍ പ്രയാസമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി.

എല്ലാവരും പറയുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് ആരുടെയും വായ അടച്ചു വെക്കാന്‍ പറ്റില്ല. അവര്‍ക്ക് അറിയില്ല എന്താണ് ഈ യാത്രയെന്നും നടി പറഞ്ഞു. പോരാടാന്‍ തയ്യാറല്ലെങ്കില്‍ ഞാന്‍ മുന്നേ ഇത് ഇട്ടിട്ട് പോകണമായിരുന്നുവെന്നും അതിജീവിത പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in