‘ദുഷിച്ച മനസ്സുകളുടെ ചങ്ങല പൊട്ടിച്ചെറിയണം’; അതിര്‍ത്തിയടച്ച കര്‍ണാടകയ്‌ക്കെതിരെ രോഷവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ 

‘ദുഷിച്ച മനസ്സുകളുടെ ചങ്ങല പൊട്ടിച്ചെറിയണം’; അതിര്‍ത്തിയടച്ച കര്‍ണാടകയ്‌ക്കെതിരെ രോഷവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ 

കാസര്‍കോട് അതിര്‍ത്തിയടച്ച്, അത്യാസന്ന നിലയില്‍ രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ തടയുന്ന കര്‍ണാടകയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ചികിത്സ കിട്ടാതെ ആറേഴ് രോഗികള്‍ മരിച്ചു. അത് നമ്മളില്‍ ഒരാളാകുമ്പോഴാണ് അതിന്റെ ദുഖം മനസ്സിലാവുക. അതുവരെ നമുക്കത് വാര്‍ത്ത മാത്രമാണ്. ബ്രെയ്ക്ക് ദ ചെയിന്‍ എന്ന് പറയുന്നതുപോലെ ഇത്തരം ദുഷിച്ച മനസ്സുകളുടെ ചങ്ങലയും പൊട്ടിച്ചെറിയേണ്ടതുണ്ടെന്നും നടന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സിനിമാ നടന്‍ വിഷയത്തില്‍ നിലപാട് അറിയിക്കുന്നത്.

‘ദുഷിച്ച മനസ്സുകളുടെ ചങ്ങല പൊട്ടിച്ചെറിയണം’; അതിര്‍ത്തിയടച്ച കര്‍ണാടകയ്‌ക്കെതിരെ രോഷവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ 
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രോഗികളെ കടത്തിവിടേണ്ടെന്ന നിലപാടില്‍ കര്‍ണാടക ; സുപ്രീം കോടതിയില്‍ അപ്പീലിനെന്ന് സൂചന 

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍

ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍, കാസര്‍കോട് അതിര്‍ത്തിയില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ തടയുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഓഗസ്റ്റ് 15 എന്ന ദിവസം മാത്രമല്ല, രാജ്യവും രാജ്യസ്‌നേഹവും നമ്മള്‍ ഓര്‍ക്കേണ്ടതും കാണിക്കേണ്ടതും. അത് എപ്പോഴും നമ്മുടെ രക്തത്തിലുണ്ടാകേണ്ടതാണ്. ഇതുവരെ ആറേഴ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. അത് നമ്മളില്‍ ഒരാളാകുമ്പോഴാണ് അതിന്റെ ദുഖം മനസ്സിലാവുക. അതിന്റെ രോഷം മനസ്സിലാവുക. അതുവരെ നമുക്ക് അത് വാര്‍ത്ത മാത്രമാണ്. ബ്രെയ്ക്ക് ദ ചെയിന്‍ എന്ന് പറയുന്നതുപോലെ ഈ ദുഷിച്ച മനസ്സുകളുടെ ചങ്ങലകളും നമ്മള്‍ പൊട്ടിച്ചെറിയണം. ഇതിനെതിരെ നിങ്ങളെല്ലാവരും പ്രതിഷേധിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in