നടന്‍ ജി കെ പിള്ള അന്തരിച്ചു

നടന്‍ ജി കെ പിള്ള അന്തരിച്ചു

നടന്‍ ജി.കെ. പിള്ള അന്തരിച്ചു. 97 വയസായിരുന്നു.

1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325 ലധികം മലയാള സിനിമകളില്‍ അഭനിയിച്ചു. സീരിയലുകളിലും അഭിനയിച്ചിരുന്നു.

അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

തിരുവനന്തപുരം വര്‍ക്കലയില്‍ ഗോവിന്ദപ്പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1924ല്‍ ആണ് ജനനം. മിലിട്ടറിയില്‍ നിന്ന് ജോലി രാജിവെച്ച ശേഷമാണ് സിനിമയിലെത്തുന്നത്.

The Cue
www.thecue.in