അഭിലാഷ് മോഹനന്‍ മീഡിയ വണ്‍ വിട്ട് മാതൃഭൂമിയിലേക്ക്, ചാനലില്‍ ഡെപ്യുട്ടി എഡിറ്റര്‍

അഭിലാഷ് മോഹനന്‍ മീഡിയ വണ്‍ വിട്ട് മാതൃഭൂമിയിലേക്ക്, ചാനലില്‍ ഡെപ്യുട്ടി എഡിറ്റര്‍

മലയാളത്തിലെ മുന്‍നിര വാര്‍ത്താ അവതാരകനും മീഡിയ വണ്‍ ചാനല്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്ററുമായ അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസ് ചാനലിലേക്ക്. അഭിലാഷ് മോഹനന്‍ മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്ററായാണ് ചുമതലയേല്‍ക്കുന്നത്.

കണ്ണൂര്‍ ആലക്കോട് സ്വദേശിയായ അഭിലാഷ് മോഹനന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കൈരളി പിപ്പിള്‍ ചാനലിലായിരുന്നു മാധ്യമപ്രവര്‍ത്തകനായി തുടക്കം. 2010ല്‍ ഇന്ത്യാവിഷനിലെത്തിയ അഭിലാഷ് മോഹനന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ മുന്‍നിര ദൃശ്യമാധ്യമപ്രവര്‍ത്തകനും വാര്‍ത്താവതാരകനുമായി മാറി.

ഇന്ത്യാവിഷന്‍ പ്രൈം ടൈം ചര്‍ച്ചാ പരിപാടിയായ ന്യൂസ് നൈറ്റ്, ഇലക്ഷന്‍ ദിന പ്രത്യേക പരിപാടികള്‍, അഭിമുഖം എന്നിവയിലൂടെ അഭിലാഷ് മോഹനന്‍ ശ്രദ്ധ നേടി. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലിലെത്തിയ അഭിലാഷ് മോഹനന്‍ ചാനലിലെ പ്രൈം ടൈം ചര്‍ച്ചകളിലെയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഭിമുഖ പരമ്പരയുടെയും മുഖമായി. റിപ്പോര്‍ട്ടറില്‍ അഭിലാഷ് മോഹനന്‍ അവതാരകനായ ക്ലോസ് എന്‍കൗണ്ടര്‍ എന്ന അഭിമുഖ പരമ്പരയും സ്വീകാര്യത നേടിയിയിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് എഡിറ്ററായിരിക്കെയാണ് മീഡിയ വണ്‍ ചാനലിലേക്ക് മാറുന്നത്.

വാര്‍ത്താവതരണത്തിനും അഭിമുഖത്തിനും സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം, സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരം, 2017ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം എന്നിവ അഭിലാഷ് മോഹനന് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in