സാധാരണ മനുഷ്യന്റെ മുന്നില്‍ സ്വീകാര്യതയുണ്ടായ മറ്റൊരു സര്‍ക്കാരും കേരള ചരിത്രത്തിലില്ലെന്ന് എ.വിജയരാഘവന്‍

സാധാരണ മനുഷ്യന്റെ മുന്നില്‍ സ്വീകാര്യതയുണ്ടായ മറ്റൊരു സര്‍ക്കാരും കേരള ചരിത്രത്തിലില്ലെന്ന് എ.വിജയരാഘവന്‍

ജനങ്ങള്‍ക്ക് മുന്നില്‍ സ്വീകാര്യതയുണ്ടായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജനങ്ങള്‍ക്ക് മുന്നില്‍ സി.പി.എമ്മിനെ ബുദ്ധിമുട്ടിലാക്കുന്ന ഒരുകാര്യവും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ജനങ്ങളുടെ മനസില്‍ സര്‍ക്കാനുള്ള സ്ഥാനം വിവാദങ്ങളുണ്ടാക്കി ഇളക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എ.വിജയരാഘവന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ആത്മവിശ്വാസമാണ്. ആ നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. സര്‍ക്കാരിനെയും പ്രതിച്ഛായയെയും നല്ല പ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുമൊക്കെ പാര്‍ട്ടിയാണ് പ്രവര്‍ത്തിക്കുക. ജനങ്ങള്‍ക്ക് മുന്നില്‍ സി.പി.എമ്മിനെ ബുദ്ധിമുട്ടിലാക്കുന്ന ഒരുകാര്യവും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല.

സര്‍ക്കാരിന്റെ മേല്‍ കരിയും ചളിയും പുരട്ടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കും. ആ പരിശ്രമങ്ങളില്‍ നിന്നും പല വിവാദങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കും. അതൊന്നും വിഷയമല്ല. സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് നോക്കുക. സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും ആര്‍ക്കാണ് അതിന്റെ ഗുണമുണ്ടായതെന്നുമാണ് നോക്കുക. ആ ചോദ്യത്തിന്റെ ഉത്തരം വളരെ കൃത്യമാണ്. ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്കാണ് പ്രയോജനം ലഭിച്ചത്. അവരുടെ മനസിലാണ് സര്‍ക്കാരിന്റെ സ്ഥാനമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in