പൃഥ്വിരാജിനെ പോലുള്ള പാവങ്ങളും തീവ്രവാദി ഗ്രൂപ്പുകളുടെ പ്രചാരണത്തിൽ കുടുങ്ങിപ്പോയെന്ന് എ പി അബ്ദുള്ളക്കുട്ടി

പൃഥ്വിരാജിനെ പോലുള്ള പാവങ്ങളും തീവ്രവാദി ഗ്രൂപ്പുകളുടെ പ്രചാരണത്തിൽ കുടുങ്ങിപ്പോയെന്ന്  എ പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് വിഷയത്തിൽ നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തെ അധിക്ഷേപിച്ചുക്കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രൻ അടക്കം കേരളത്തിലെ ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപിലെ പ്രശ്ങ്ങൾ മനസ്സിലാക്കാതെയാണ് പൃഥിരാജ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പോഴത്തരമായിപ്പോയെന്നും ബിജെപി ദേശിയ വൈസ് പ്രസിഡന്റ എ പി അബ്ദുല്ലക്കുട്ടിയും പറഞ്ഞു. അവിടെയുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പ്രചാരണത്തിൽ പൃഥ്വിരാജിനെപ്പോലുളള പാവപ്പെട്ടവരും കുടുങ്ങിപ്പോയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ:

പൃഥ്വിരാജും കുറച്ച് ആളുകളും ഈ കാര്യത്തിൽ പടയാളികളും പോരാളികളും ആയിട്ടുണ്ട്. ഈ സമീപകാലത്ത് പ്രധാനപ്പെട്ട പല വിഷയങ്ങളും ഉണ്ടായി. അന്നൊന്നും പൃഥ്വിരാജ് പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ആ പ്രതികരണം പോഴത്തമായിപ്പോയി. നിങ്ങളെപ്പോലെ വളരെ വായനയും അറിവുമുള്ള ആളുകൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിക്കാതെ ഇതുപോലെയുള്ള കാര്യങ്ങൾ പറയരുത്. 

ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് നിങ്ങൾ മനസിലാക്കണം. ലക്ഷദ്വീപിലെ ആളുകൾ നിഷ്കളങ്കരാണ്, ദേശീയ ബോധമുള്ളവരാണ്. നൂറ് ശതമാനം മുസ്‌ലിം ആളുകളുള്ള നാട്ടിൽ എസ്ഡിപിഐയെ പോലും കാലുകുത്താൻ അനുവദിച്ചിട്ടില്ല. അവർ ദേശീയ ബോധമുള്ളവരാണ് അവിടെ കോൺഗ്രസ് ഉണ്ടായിരുന്നു, ഇപ്പോൾ എൻസിപി ഉണ്ട്. ബിജെപി അവിടെ പ്രവർത്തിക്കുന്നുണ്ട്. അതാണ് അവരുടെ രാഷ്ട്രീയം. അവിടെയുള്ള ജനങ്ങളുടെ എന്റർടെയ്ൻമെന്റ് തന്നെ രാഷ്ട്രീയം ആണ്. തീവ്രഗ്രൂപ്പുകളെ ഒന്നും അവർ അടുപ്പിക്കില്ല. അവരാണ് ഈ പ്രചാരണം തുടങ്ങിയത്. അതിന്റെ കൂടെ പൃഥ്വിരാജിനെപ്പോലുളള പാവപ്പെട്ടവർ കുടുങ്ങിപ്പോയി.

അതെ സമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിൽ കൂട്ട രാജി .സാമൂഹിക പ്രവർത്തക അഡ്വ. ടി.കെ. ആറ്റബിയാണ് ബി.ജെ.പി അംഗത്വം രാജിവെച്ചരിൽ പ്രധാനി. ദ്വീപ് ജനത തീവ്രവാദികളെന്ന പ്രസ്താവനയിൽ ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്തു വരാത്തത് വേദനയുണ്ടാക്കിയെന്നും അഡ്വ. ആറ്റബി പറഞ്ഞു. എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ് തുടങ്ങിയ നേതാക്കളാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചത് . ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in