കുഞ്ഞിനെ തിരികെ കിട്ടണമെന്ന അനുപമയുടെ ആവശ്യത്തിനൊപ്പമാണ് ഡി.വൈ.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഇത് നിയമപ്രശ്‌നമായതിനാല്‍ നിയമപരമായി തന്നെ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഷയത്തില്‍ എല്ലാം നിയമപരമായാണ് ചെയ്തത് എന്നാണ് ഷിജുഖാന്‍ സംഘടനയോട് പറഞ്ഞിരിക്കുന്നത് എന്നും റഹീം പറഞ്ഞു.
'അതൊരു നിയമപ്രശ്‌നമാണ്. അതില്‍ ഡിവൈഎഫ്‌ഐയുടെ നിലപാട് കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പമാണ്. കുഞ്ഞിന്റെ പരമാധികാരം തീര്‍ച്ചയായും അമ്മയ്ക്ക് തന്നെയാണ്. അത് നിയമപരമായി തന്നെ പരിഹരിക്കപ്പെടണം.
ദത്തെടുക്കലിന്റെ പല പ്രശ്‌നങ്ങള്‍ പലപ്പോഴും ശിശുക്ഷേമ സമിതിയ്ക്ക് പുറത്ത് പറയാന്‍ സാധിക്കണമെന്നില്ല. അതിന് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ സര്‍ക്കാരോ ബന്ധപ്പെട്ട അധികൃതരോ ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങള്‍ കൈമാറുകയും വേണം,' റഹീം പറഞ്ഞു.
വിഷയത്തില്‍ എല്ലാം നിയമപരമായി തന്നെയാണ് ചെയ്തത് എന്നാണ് ഷിജു ഖാന്‍ സംഘടനയോട് പറഞ്ഞത്. ഇത് രാഷ്ട്രീയ വിഷയമല്ല. സംഘടനയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും റഹീം പറഞ്ഞു.