സുധാകരന്‍ രക്തദാഹിയായ നേതാവ്, കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ അറയില്ല: എ എ റഹീം

സുധാകരന്‍ രക്തദാഹിയായ നേതാവ്, കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ അറയില്ല: എ എ റഹീം

കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനമാണെന്നും റഹിം ഇടുക്കിയില്‍ മാധ്യമങ്ങോട് പറഞ്ഞു.

ഗുണ്ടാസംഘങ്ങളിലൂടെയും അക്രമ പ്രവര്‍ത്തനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തെ കേരളത്തെ തന്റെ കൈപിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് സുധാകരന്‍ കരുതുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയിലെ ഗവണ്‍മെന്റ് എഞ്ചിനീയിറംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് റഹിമിന്റെ പരാമര്‍ശം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലിയെയും കെഎസ്.യു പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

''സുധാകരനും സുധാകരന്റെ സോഷ്യല്‍ മീഡിയ ഗുണ്ടാപടയും വ്യാപകമായി മുറിവേറ്റ നില്‍ക്കുന്ന എസ് എഫ്‌ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് ആസൂത്രിതമാണ്, അപലപനീയമാണ്. കേരളം ഒറ്റമനസോടെ ഇതിനെ എതര്‍ക്കേണ്ടതാണ്. ഗുണ്ടാസംഘങ്ങളിലൂടെയും അക്രമ പ്രവര്‍ത്തനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തെ കേരളത്തെ തന്റെ

കൈപിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് സുധാകരന്‍ കരുതുന്നത്. രക്ത ദാഹിയായ ഒരു രാഷ്ട്രീയ നേതാവായി സുധാകരന്‍ മാറിയിരിക്കുന്നു,"റഹിം പറഞ്ഞു

അതേസമയം ധീരജിന്റെ മൃതശരീരം ഇടുക്കിയില്‍ നിന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.

സംഭവത്തില്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. ആറ് കെ.എസ്.യു പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കരിമണലില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിഖില്‍ പൈലി പിടിയിലായത്.

The Cue
www.thecue.in