കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. കളമശ്ശേരിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി എ.എ റഹീം എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു എ.എ റഹീമിന്റെ പ്രതികരണം.
സീറ്റ് ചോദിച്ച് വാങ്ങുന്ന ചരിത്രം ഡി.വൈ.എഫ്.ഐക്കില്ലെന്ന് റഹീം പറഞ്ഞു. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന വാദം ഡി.വൈ.എഫ്.ഐ മുന്നോട്ട് വെയ്ക്കില്ല. ഡി.വൈ.എഫ്.ഐയുടെ അജണ്ട സീറ്റല്ലെന്നും എ.എ. റഹീം പറഞ്ഞു.
തുടര്‍ഭരണം ഉണ്ടാകണമെന്നാണ് കേരളത്തിലെ യുവതീ-യുവാക്കള്‍ ആഗ്രഹിക്കുന്നത്. സമഗ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഡി.വൈ.എഫ്.ഐ ആഗ്രഹിക്കുന്നതെന്നും എ.എ റഹീം പറഞ്ഞു.