കാര്‍ഷിക ബില്ലിലെ പ്രതിഷേധം: എംപിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് വി മുരളീധരന്‍

കാര്‍ഷിക ബില്ലിലെ പ്രതിഷേധം: എംപിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് വി മുരളീധരന്‍

Published on

കാര്‍ഷിക ബില്ല് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ശബ്ദവോട്ടോടെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ കെ രാഗേഷ് എന്നിവരുള്‍പ്പെടെ എട്ട് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സജ്ജയ് സിങ്, രാജീവ് സത് വ, ഡെറിക് ഒബ്രിയാന്‍, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാര്‍.ഈ സമ്മേളന കാലയളവ് കഴിയുന്നത് വരെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എംപിമാര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നു.

സസ്‌പെന്‍ഷനിലായ എംപിമാര്‍ സഭയില്‍ നിന്നും പുറത്ത് പോകാന്‍ തയ്യാറായില്ല. സഭ വിടണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്ത് നിശബ്ദനാക്കാനാവില്ലെന്ന് എളമരം കരീം പ്രതികരിച്ചു.

കാര്‍ഷിക ബില്ലിലെ ചര്‍ച്ചയില്‍ രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്ന് ഉപരാഷ്്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാന്റെ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി.

logo
The Cue
www.thecue.in