കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന്

കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന്

കേരളത്തില്‍ നിന്നുള്ള നാല് പേരടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി. ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഈ സമ്മേളന കാലത്തേക്കായാണ് നടപടി. സ്പീക്കറുടെ ചേംബറില്‍ നിന്നും പേപ്പറുകള്‍ തട്ടിയെടുത്തുവെന്നാരോപിച്ചാണ് നടപടി. ഡല്‍ഹി കലാപം ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ നിലപാടാണ് ബഹളത്തിന് ഇടയാക്കിയത്.

സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ശബ്ദവോട്ടോടെയാണ് സഭ അംഗീകരിച്ചത്. ബിജെപി അംഗങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെ ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. സ്പീക്കറുടെ നടപടി ജനാധിപത്യ ധ്വംസനമാണെന്ന് എ എം ആരിഫ് എം പി പ്രതികരിച്ചു. ജനാധിപത്യ മര്യാദ ലംഘിച്ചുവെന്ന് ഇ ടി മുഹമ്മദ്ബഷീര്‍ എംപി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in