മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 

മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 

മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ട 56 ഹൗസ് കീപ്പിംഗ് ജീവനക്കാരെ പുറത്താക്കി. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജയിലാണ് സംഭവം. സ്‌റ്റെനോഗ്രാഫറായ ഡി. ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് ഹൗസ്‌കീപ്പിങ് വിഭാഗത്തിലെ ജീവനക്കാര്‍ പരാതിപ്പെട്ടത്. എന്നാല്‍ ഇദ്ദേഹത്തെ സ്ഥാപനത്തില്‍ നിലനിര്‍ത്തുകയും പരാതിപ്പെട്ടവരെ വിശദീകരണമോ മുന്നറിയിപ്പോ കൂടാതെ പുറത്താക്കുകയുമായിരുന്നുവെന്ന് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തുവര്‍ഷത്തിലേറെയായി ഇവിടെ ജോലിയെടുക്കുന്നവരെയടക്കം നീക്കിയിട്ടുണ്ട്. ഡി ശ്രീനിവാസ് റെഡ്ഡിക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ഹൗസ് കീപ്പിംഗ് വിഭാഗം സൂപ്പര്‍വൈസര്‍ പരാതി നല്‍കിയിരുന്നു. തന്റെ കീഴിലുള്ള വനിതാ തൊഴിലാളികളോട് ശ്രീനിവാസ് നിരന്തരം മോശമായി പെരുമാറുന്നുവെന്നായിരുന്നു പരാതി.

മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 
സുരേഷ് കല്ലട ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം, അശ്രദ്ധമായി ഓടിച്ച് യാത്രക്കാരന്റെ തുടയെല്ലൊടിച്ചു

ഇദ്ദേഹത്തിന്റെ ക്യാബിനില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജീവനക്കാരോട് അത്യന്തം മോശം പെരുമാറ്റമാണ് ഇയാളില്‍ നിന്നുണ്ടാകുന്നത്. ശരീരഭാഗങ്ങളില്‍ പിടിക്കുകയും അനുവാദമില്ലാതെ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ലൈംഗികച്ചുവയോടെ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്യും. ഭാര്യ വീട്ടിലില്ലെന്നും കൂടെ കിടക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും സൂപ്പര്‍വൈസര്‍ രത്‌ന കുമാരിയുടെ പരാതിയില്‍ പറയുന്നു. തന്റെ ക്യാബിനില്‍ സുന്ദരികളായ യുവതികളെ വേണം നിയോഗിക്കാനെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അയാളോടൊപ്പം ജോലി ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നോടും മോശമായി പെരുമാറി. കാണാന്‍ ഭംഗിയുണ്ടെന്ന് പറയുകയും കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരുവര്‍ഷത്തോളം ഇയാളുടെ മോശം പെരുമാറ്റത്തിന് വിധേയരായ ചിലര്‍ ജോലി ഉപേക്ഷിച്ചിട്ടുണ്ടെനും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 
ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പൊലീസ് വേട്ടയാടല്‍ ; നിയമ നടപടിക്കെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് 

സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ശ്രീനിവാസിന് അത്രമേല്‍ സ്വാധീനമുണ്ടെന്ന് ജീവനക്കാര്‍ വിശദീകരിക്കുന്നു. അതേസമയം പരാതിപ്പെട്ടതോടെ ഹൗസ് കീപ്പിംഗ് തൊഴിലാളികളെ നിഫ്റ്റിനുവേണ്ടി നല്‍കുന്ന കരാര്‍ കമ്പനിയുടെ അധികൃതരെ വിളിച്ച് ഇയാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മുരളി മാന്‍പവര്‍ ഏജന്‍സിയാണ് നിഫ്റ്റിന് ഹൗസ്‌കീപ്പിങ് ജീവനക്കാരെ ലഭ്യമാക്കുന്നത്. പരാതിയില്‍ നിന്ന് തൊഴിലാളികളെ പിന്‍തിരിപ്പിക്കണമെന്നായിരുന്നു ആവശ്യം. സൂപ്പര്‍വൈസര്‍ രത്‌നകുമാരിയെ പുറത്താക്കാന്‍ ശ്രീനിവാസ് നേരിട്ട് ആവശ്യപ്പെട്ടതായി ഏജന്‍സി അധികൃതര്‍ വ്യക്തമാക്കുന്നു.

മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 
സ്വകാര്യ കമ്പനിക്ക് അനുകൂലമായ റവന്യു സെക്രട്ടറിയുടെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ, കുന്നത്തുനാട് ഭൂമി നികത്തലില്‍ സര്‍ക്കാരിന് നോട്ടീസ്

മേലുദ്യോഗസ്ഥര്‍ പരാതി ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടപ്പോഴാണ് പൊലീസിനെ സമീപിച്ചത്. മധാപൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീനിവാസിനെതിരെ കേസെടുത്തു.എന്നാല്‍ ഇതോടെ ഇയാള്‍ ഒളിവില്‍പോയി. ഏഴുമാസം പിന്നിട്ടിട്ടും ഇയാളെ ഫാഷന്‍ ടെക്‌നോളജി സംരക്ഷിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.ശ്രീനിവാസിനെതിരെ നടപടിയാവശ്യപ്പെട്ട് ജീവനക്കാര്‍ തെരുവിലിറങ്ങിയിരുന്നു. ഇതോടെ ഇവരെ നീക്കാനാണ് നിഫ്റ്റ് തീരുമാനമെടുത്തത്. പ്രസ്തുത തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെടുകയായിരുന്നു. ഇവരില്‍ ഒരാളെ പോലും തുടര്‍ന്ന് അയയ്ക്കരുതെന്നും ഇവര്‍ക്ക് പകരം പുതിയ 56 പേരെ വിന്യസിക്കണമെന്നുമാണ് ആവശ്യം. ഫലത്തില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 
മൊറോട്ടോറിയം നീട്ടാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നിഷേധിച്ചു, ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക്, തടയിടാന്‍ സര്‍ക്കാര്‍ നീക്കം 

Related Stories

No stories found.
logo
The Cue
www.thecue.in