കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന് പിന്നാലെ പാളയത്തും കൂട്ട കൊവിഡ്; 232 പേര്‍ക്ക് രോഗം; ഓണം വിപണി തിരിച്ചടിയായെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന് പിന്നാലെ പാളയത്തും കൂട്ട കൊവിഡ്; 232 പേര്‍ക്ക് രോഗം; ഓണം വിപണി തിരിച്ചടിയായെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കച്ചവടക്കാര്‍, ചുമട്ടുകാര്‍, മാര്‍ക്കറ്റിലെ തൊഴിലാളികള്‍ എന്നിവര്‍ക്കുള്‍പ്പെടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഓണക്കാലത്തെ തിരക്കിലൂടെയായിരിക്കും അത്രയധികം പേര്‍ക്ക് വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് കഴിഞ്ഞ ആഴ്ച്ച അടച്ചിരുന്നു. പാളയം മാര്‍ക്കറ്റും അടച്ചിടും. 760 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

ഓണക്കാലത്തെ തിരക്ക് പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. കൊവിഡ് കേസുകള്‍ ഓണത്തിന് ശേഷം കൂടിയേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. പാളയം മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ച മുഴുവന്‍ ആളുകളെയും ആശുപത്രികളിലേക്ക് മാറ്റില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ കഴിയാം. ചികിത്സ വേണ്ടവരെ ആശുപത്രികളിലേക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in