പൊറോട്ട പ്രേമികള്‍ക്ക് ആശ്വാസം;കൂട്ടിയ ജിഎസ്ടി പാക്കറ്റിലുള്ളതിന് മാത്രം

പൊറോട്ട പ്രേമികള്‍ക്ക് ആശ്വാസം;കൂട്ടിയ ജിഎസ്ടി പാക്കറ്റിലുള്ളതിന് മാത്രം
SAM THOMAS

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള നീക്കത്തില്‍ വിശദീകരണവുമായി കര്‍ണാടക സര്‍ക്കാര്‍. പാക്കറ്റുകളിലെത്തുന്ന പൊറോട്ടയ്ക്കാണ് ജിഎസ്ടി വര്‍ധിപ്പിച്ചത്. കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ്ങിന്റെ ഉത്തരവിനെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരണം നടന്നിരുന്നു. കടകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമാണ് ഈടാക്കുകയെന്നാണ് വിശദീകരണം.

പൊറോട്ട പ്രേമികള്‍ക്ക് ആശ്വാസം;കൂട്ടിയ ജിഎസ്ടി പാക്കറ്റിലുള്ളതിന് മാത്രം
‘ഫുഡ് ഫാസിസം’ ; 18% ജിഎസ്ടി ഇടാക്കാമെന്നതില്‍ #HandsOffPorotta ഹാഷ്ടാഗ് പ്രചരണം 

ഗോതമ്പ് പൊറോട്ടയും മലബാര്‍ പൊറോട്ടയും റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നും ജിഎസ്ടിയില്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്സ് ആണ് എഎആറിനെ സമീപിച്ചത്. എന്നാല്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. കേടുകൂടാതിരിക്കാനുള്ള വസ്തുക്കള്‍ ചേര്‍ത്ത് പാക്കറ്റിലെത്തിക്കുന്ന പൊറോട്ട സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണ് വാങ്ങുന്നതെന്നും അതിനാല്‍ പുതുക്കി നിശ്ചയിച്ച ജിഎസ്ടി അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നുമാണ് വിശദീകരണം.

HandsOffPorotta ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. കേരള ടൂറിസവും ഇത് ഏറ്റെടുത്തിരുന്നു. ഫുഡ് ഫാസിസമാണെന്നും പൊറോട്ട പ്രേമികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in