'നൂറ് ദിനം നൂറ് പദ്ധതികള്‍'; ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാല് മാസം തുടരുമെന്ന് മുഖ്യമന്ത്രി

'നൂറ് ദിനം നൂറ് പദ്ധതികള്‍'; ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാല് മാസം തുടരുമെന്ന് മുഖ്യമന്ത്രി
Published on

നൂറു ദിവസത്തെ പ്രത്യേക കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികള്‍ നപ്പാക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളായിരിക്കും ഇത്. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാല് മാസം കൂടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലും ഉണ്ടായിരുന്നു എന്നാണ് സങ്കല്‍പ്പം. അത്തരം കാലം ഇനിയും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും സന്തോഷത്തോടെ കഴിയുന്ന കാലം ഉണ്ടാക്കിയെടുക്കണമെങ്കില്‍ ആത്മാര്‍ഥമായ പരിശ്രമം വേണം', പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പറഞ്ഞു.

'സൗഖ്യപൂര്‍ണമായ ഒരു നല്ല കാലം ഉണ്ട് പ്രത്യാശയാണ് കോവിഡ് മഹാമാരിയെ മുറിച്ചു കടക്കാന്‍ നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നത്. ഓണത്തിന് സന്തോഷം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിച്ചു ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ്. കൊവിഡ് സമ്പദ്ഘടനെയ ബാധിച്ചു. നവകേരളം സൃഷ്ടിക്കാനുള്ള ശ്രമം മുന്നേറുമ്പോഴാണ് മഹാമാരി വന്നത്. അതോടെ വേഗംകുറഞ്ഞ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോയം സാധിക്കൂ.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല. കോവിഡ് ശക്തമായ തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ട് തന്നെ സമാശ്വാസം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരാളും പട്ടിണി കിടക്കാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത നാല് മാസക്കാലം ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. റേഷന്‍ കടവഴി ഇപ്പോള്‍ വിതരണം ചെയ്യുന്നതുപോലെ തന്നെയായിരിക്കും തുടര്‍ന്നും വിതരണം.

നൂറു ദിവസത്തിനുള്ളില്‍ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. നൂറു ദിവസങ്ങളില്‍ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. 250 പുതിയ സ്‌കൂള്‍കെട്ടിടങ്ങളുടെ പണി ആരംഭിക്കും. എല്‍പി സ്‌കൂളുകള്‍ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റുമെന്നും, അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂര്‍ത്തികരിക്കുമെന്നും മുഖ്യമന്ത്രി.

Related Stories

No stories found.
logo
The Cue
www.thecue.in