ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഓടിച്ചിരുന്നത് അര്‍ജുന്‍; നിര്‍ണ്ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഓടിച്ചിരുന്നത് അര്‍ജുന്‍; നിര്‍ണ്ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഫോറന്‍സിക്, ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. ബാലഭാസ്‌കറിനുണ്ടായത് അപകട മരണമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സംഭവമുണ്ടായപ്പോള്‍ വാഹനമോടിച്ചിരുന്നത് സഹായി അര്‍ജുനാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അര്‍ജുനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തും. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 100 മുതല്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ ഓടിയത്. ബാലഭാസ്‌കര്‍ മധ്യത്തിലെ സീറ്റില്‍ കിടക്കുകയായിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഓടിച്ചിരുന്നത് അര്‍ജുന്‍; നിര്‍ണ്ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 
സിസിടിവി ദൃശ്യം പരിശോധിച്ചത് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചതാരാണെന്നറിയാന്‍, പ്രകാശ് തമ്പിയുടെ മൊഴി പുറത്ത് 

ലക്ഷ്മി മാത്രമായിരുന്നു സീറ്റ്‌ബെല്‍റ്റ് ഇട്ടിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. താനല്ല വാഹനമോടിച്ചതെന്നും ബാലഭാസ്‌കറായിരുന്നുവെന്നും നേരത്തെ അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കി. താനാണ് വാഹനമോടിച്ചതെന്നും അബദ്ധം പറ്റിയതാണെന്നും ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളോട് ആദ്യം പറഞ്ഞ അര്‍ജുന്‍ പിന്നീട് മലക്കം മറിയുകയായിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഓടിച്ചിരുന്നത് അര്‍ജുന്‍; നിര്‍ണ്ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 
ബാലഭാസ്‌കറിന്റെ പേര് സ്വര്‍ണ്ണകടത്തുകാര്‍ക്കൊപ്പം വരുന്നത് വേദനിപ്പിക്കുന്നു, അപകീര്‍ത്തിപ്പെടുത്തരുതെന്ന് ലക്ഷ്മി 

അര്‍ജുന്‍ വാഹനമോടിച്ചത് കണ്ടെത്തിയവരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അമിത വേഗമാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പും കാര്‍ നിര്‍മ്മാതാക്കളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 സെപ്റ്റംബര്‍ 25 നായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌കറും മകള്‍ തേജസ്വിയും അപകടത്തില്‍ കൊല്ലപ്പെട്ടു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

logo
The Cue
www.thecue.in