‘ഒറ്റ’ കാര്‍ഡിനായി അമിത്ഷാ ; പാസ്‌പോര്‍ട്ടും ആധാറും ലൈസന്‍സുമെല്ലാം ഒന്നാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 

‘ഒറ്റ’ കാര്‍ഡിനായി അമിത്ഷാ ; പാസ്‌പോര്‍ട്ടും ആധാറും ലൈസന്‍സുമെല്ലാം ഒന്നാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 

പാസ്‌പോര്‍ട്ട്, ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം ഒന്നിപ്പിച്ച് മള്‍ട്ടി പര്‍പ്പസ് കാര്‍ഡെന്ന (വിവിധോദ്ദേശ കാര്‍ഡ്) വാദം മുന്നോട്ടുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2021 ലേത് ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റല്‍ ആക്കുന്നതിലൂടെ നടപടികള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റലിലേക്കുള്ള ചുവടുമാറ്റമായിരിക്കും അടുത്ത സെന്‍സസ് എന്നും അമിത് ഷാ അവകാശപ്പെട്ടു.

 ‘ഒറ്റ’ കാര്‍ഡിനായി അമിത്ഷാ ; പാസ്‌പോര്‍ട്ടും ആധാറും ലൈസന്‍സുമെല്ലാം ഒന്നാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 
‘വിള്ളല്‍ ആദ്യം കണ്ടെത്തിയതും ഐഐടിയെ സമീപിച്ചതും ഞങ്ങള്‍’; പാലാരിവട്ടത്ത് ചെലവുകുറഞ്ഞ പരിഹാരമുണ്ടെന്ന് കിറ്റ്‌കോ

2011 ലായിരുന്നു അവസാന സെന്‍സസ്. അന്ന് 121 കോടിയായിരുന്നു ഇന്ത്യന്‍ ജനസംഖ്യ. സെന്‍സസിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. ആന്‍ഡ്രോയ്ഡില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ രാജ്യത്ത് തന്നെ വികസിപ്പിക്കും. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും പുതുതായി ക്രമീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2021 ലെ സെന്‍സസിലൂടെ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. 12,000 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. 2021 മാര്‍ച്ച് 1 നാണ് ആരംഭിക്കുക. ഒബിസി വിഭാഗത്തിന്റെ കണക്കെടുപ്പും പ്രത്യേകമായുണ്ടാകും.

 ‘ഒറ്റ’ കാര്‍ഡിനായി അമിത്ഷാ ; പാസ്‌പോര്‍ട്ടും ആധാറും ലൈസന്‍സുമെല്ലാം ഒന്നാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ 
മോദിയെ നിര്‍ത്തി നെഹ്‌റുവിനെ വാഴ്ത്തി അമേരിക്കന്‍ സഭാ നേതാവ്; ബഹുസ്വര, മതേതര വീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിച്ച് സ്റ്റെനി ഹോയര്‍ 

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി നേരത്തേ മുന്നോട്ടുവെച്ച ആശയമായിരുന്നു ഒറ്റക്കാര്‍ഡ് പദ്ധതി. മുന്‍പ് ദേശീയ പൗരത്വ ബില്ലിനൊപ്പം ഇതുകൂടി പരിഗണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. പക്ഷേ 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുണ്ടായിരുന്ന പൗരത്വ കണക്കുകള്‍ നഷ്ടപ്പെടുകയും ആധാര്‍ കാര്‍ഡ് പൗരത്വ കണക്കിനായി ഉപയോഗിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in