ഇന്നലെ മൗനം, ഇന്ന് ധ്യാനം പിന്നെ ഫോട്ടോഷൂട്ട്; കേദാര്‍നാഥിലെ മലമുകളിലും ഗുഹയിലും ‘മോദി ഷോ’

ഇന്നലെ മൗനം, ഇന്ന് ധ്യാനം പിന്നെ ഫോട്ടോഷൂട്ട്; കേദാര്‍നാഥിലെ മലമുകളിലും ഗുഹയിലും ‘മോദി ഷോ’

Published on

ഡല്‍ഹിയിലെ ഇന്നലത്തെ ആദ്യ വാര്‍ത്താ സമ്മേളനത്തിലെ മൗനത്തിന് ശേഷം ഉത്തരാഖണ്ഡിലെ ഹിമാലയന്‍ മലനിരകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിന് ശേഷം അടുത്തുള്ള ഗുഹയില്‍ കാവി പുതച്ച് ധ്യാനത്തിലിരിക്കുകയാണ് മോദി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇന്ന് ഉത്തരാഖണ്ഡില്‍ മോദിയെത്തിയത്. ഡെറാഡൂമിലെ ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടിലെത്തിയ മോദി ഹെലികോപ്ടറിലാണ് കേദാര്‍നാഥിലെത്തിയത്.

രാവിലെ കേദാര്‍നാഥില്‍ ക്ഷേത്ര ദര്‍ശനവും പ്രാര്‍ത്ഥനയുമായി കൂടിയ ശേഷം ഉത്തരാഖണ്ഡിന്റെ പുനര്‍വികസന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി.

കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ആളുകളെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യാനും ക്യാമറകള്‍ക്ക് പോസ് ചെയ്യാനും മടിച്ചില്ല.

ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ചൗക്കിദാര്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.

ഇതിനിടയില്‍ പര്‍വ്വത മുകളില്‍ നിന്നും താഴേക്ക് കൈവീശിയും മോദി അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

ഇതിനെല്ലാം ഒടുവിലാണ് ഗുഹയിലെത്തി മോദി ധ്യാനത്തിനിരുന്നത്. മാധ്യമങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചിത്രങ്ങളെടുക്കാന്‍ ഇവിടെയും മോദി അനുവാദം നല്‍കി.

നാളെ രാവിലെ വരെ ഗുഹയില്‍ ധ്യാനത്തിലിരിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചനയെന്ന് മോദിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു. മാധ്യമങ്ങളേയും മറ്റും മോദി ധ്യാനത്തിലിരിക്കുന്ന സമയത്ത് ഈ പരിസരത്ത് അനുവദിക്കില്ല.

logo
The Cue
www.thecue.in