‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍

‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍

കണ്ണൂര്‍ വിമാനത്താവളത്തിലും കിഫ്ബിയിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിന് പിന്നില്‍ വന്‍ അഴിമതിയും ക്രമക്കേടുമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. സര്‍ക്കാര്‍ എന്തുകൊണ്ടാണ് സിഎജി റിപ്പോര്‍ട്ടിനെ ഭയക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. കിഫ്ബിയിലും കിയാലിലും ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഒരുപാട് ദുരൂഹതകളുണ്ട്. 63 ശതമാനം പൊതുഓഹരിയുള്ള സര്‍ക്കാര്‍ കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന് വാദിച്ച് സിഎജി ഓഡിറ്റ് തടയുന്നത് പല വിവരങ്ങളും പുറത്തുവരാതിരിക്കാനാണ്. കിയാലിലും കിഫ്ബിയിലും വന്‍ അഴിമതി നടന്നത് നിയമനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അടുത്തതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുടെ ഓഡിറ്റിങ് നടക്കാന്‍ പോകുന്നത് കിഫ്ബിയിലാണ്. കിഫ്ബിയില്‍ ഒരു പണിയും ചെയ്യാത്ത ഉദ്യോഗസ്ഥര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാള്‍ പ്രതിഫലം പറ്റുന്നുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

അപ്രെയ്‌സല്‍ വിഭാഗം തലവന്റെ ശമ്പളം 2.30 ലക്ഷം രൂപയാണ്. കിഫ്ബിയുടെ വര്‍ക്കുകള്‍ പരിശോധിക്കലാണ് ചുമതല. ഓരോ വര്‍ഷവും പത്ത് ശതമാനം കൂടും. ഇപ്പോള്‍ രണ്ട് വര്‍ഷമായി, ശമ്പളം 2.80 ലക്ഷം.

വി ഡി സതീശന്‍

സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളം വാങ്ങിക്കുന്ന ഉഗ്യോഗസ്ഥനാണ് അദ്ദേഹം. അപ്രെയ്‌സല്‍ ഡിവിഷനില്‍ അദ്ദേഹത്തിന് കീഴില്‍ കുറേ ഉദ്യോഗസ്ഥരുണ്ട്. ഇത്രയും പണം വാങ്ങിയിട്ടും ഇവര്‍ ഒരു അപ്രെയ്‌സലും നടത്തുന്നില്ല. ഇവര്‍ സിഎംഡി എന്ന സെന്‍ട്രല്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ഈ ജോലി ഏല്‍പിച്ചിരിക്കുകയാണ്. സിഎംഡി സര്‍ക്കാരില്‍ നിന്ന് 13 കോടി വാങ്ങിയിട്ട് അവരും ഒന്നും ചെയ്യുന്നില്ല. ടെറാനസ് എന്ന കമ്പനിക്ക് പുറംപണി കരാര്‍ കൊടുത്തിരിക്കുകയാണ് സിഎംഡി. ഈ ടെറാനസ് കടലാസ് കമ്പനിയാണ്. അന്വേഷിച്ച് പോയാല്‍ ഒരു പശ്ചാത്തലവും ഇല്ല. ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളുമാണ് സര്‍ക്കാര്‍ സിഎജി ഓഡിറ്റ് നിഷേധിക്കുന്നതിന്റെ പ്രധാന കാരണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേറ്റ് മന്ത്രാലയം നവംബര്‍ 25നാണ് കിയാലിന് കത്തയച്ചത്. സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരേയും പ്രോസിക്യൂട്ട് ചെയ്യുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. കിയാല്‍ കൊച്ചി വിമാനത്താവള കമ്പനിപോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ ആകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാദം. 
‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍
‘എന്തുകൊണ്ട് സാധാരണക്കാരെ മാത്രം പിടിക്കുന്നു?’; സെറ്റുകളില്‍ മയക്കുമരുന്ന് പരിശോധന നടത്താന്‍ ‘അമ്മ’യുമായി ധാരണയെന്ന് നിര്‍മ്മാതാക്കള്‍

വി ഡി സതീശന്‍ പറഞ്ഞത്

“കണ്ണൂര്‍ വിമാനത്താവളം ഒരു സ്വകാര്യ കമ്പനിയാണെന്നാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ 32.86 ശതമാനം കേരള സര്‍ക്കാരിനും 31.93 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ 63 ശതമാനത്തില്‍ അധികം സര്‍ക്കാര്‍ ഓഹരിയുള്ള ഈ കമ്പനി സര്‍ക്കാര്‍ കമ്പനി തന്നെയാണ് എന്ന് കോര്‍പറേറ്റ് മന്ത്രാലയം അറിയിച്ചിരിക്കുന്നു. രണ്ട് ഡയറക്ടര്‍ ഒഴികെ ശേഷിക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ സ്ഥാപനം എന്നാണ് കിയാലിന്റെ വെബ്‌സൈറ്റ് തുറന്നാലും കാണുന്നത്. ഓഡിറ്റ് നിഷേധിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ കമ്പനിയെന്ന് പറയുന്നത്. ഓഡിറ്റ് വന്നാല്‍ കിയാലില്‍ നടക്കുന്ന വമ്പിച്ച അഴിമതിയും വഴിവിട്ട നിയമനങ്ങളും സ്വജനപക്ഷപാതിത്വത്തോട് കൂടി നടക്കുന്ന ബന്ധുനിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവരും. അതെല്ലാം പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ സിഎജി ഓഡിറ്റ് നിഷേധിച്ചത്.

2015-16ല്‍ ആദ്യം നടത്തിയ ഓഡിറ്റില്‍ തന്നെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് അത് അംഗീകരിച്ചില്ല. സിഎജിയുടെ പരിശോധനാ റിപ്പോര്‍ട്ട് അംഗീകരിക്കാതെയാണ് 2015-16 മുന്നോട്ട് പോയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷം ഈ ഓഡിറ്റ് നിഷേധിച്ചപ്പോള്‍ പല പ്രാവശ്യം കേരളത്തിലെ അക്കൗണ്ടന്റ് ജനറല്‍ സര്‍ക്കാരുമായും കിയാല്‍ അധികൃതരുമായും ആശയവിനിമയം നടത്തി. ഈ ഓഡിറ്റ് അനുവദിക്കണമെന്നും ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും ചൂണ്ടിക്കാണിച്ചു. ഓഡിറ്റിന് ചെന്ന ഉദ്യോഗസ്ഥരെ കിയാല്‍ നിഷേധിച്ചു. ഇതിനേത്തുടര്‍ന്നാണ് എജി സിഎജിക്ക് കത്ത് എഴുതുന്നതും സിഎജി കോര്‍പറേറ്റ് മന്ത്രാലയത്തോട് നടപടി അഭ്യര്‍ത്ഥിച്ചതും. കണ്ണൂര്‍ വിമാനത്താവളത്തിന് കോര്‍പറേറ്റ് മന്ത്രാലയം അയച്ച ഈ കത്തില്‍ പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്.

‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍
‘ക്വാറികളുടെയും പാറമടകളുടെയും കണക്കില്ല’; കേസുകള്‍ ക്വാറി ഉടമകള്‍ ജയിക്കുന്നത് പരിശോധിക്കണമെന്ന് നിയമസഭാ സമിതി

കമ്പനി ആക്ട് 2013 അനുസരിച്ച് ഇത് ഓഡിറ്റ് ചെയ്യേണ്ട എന്ന നിലപാടാണ് സര്‍ക്കാരും കിയാല്‍ അധികൃതരും സ്വീകരിച്ചിരുന്നത്. 2014ല്‍ കോര്‍പറേറ്റ് മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അനുസരിച്ചും കമ്പനി നിയമത്തിന്റെ സെക്ഷന്‍ 139, സബ്‌സെക്ഷന്‍ 57 അനുസരിച്ചും നിര്‍ബന്ധമായും സിഎജി ഓഡിറ്റ് നടത്തേണ്ട സ്ഥാപനമാണ് കണ്ണൂര്‍ വിമാനത്താവളം എന്ന് കത്തില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഓഹരിയുള്ള സര്‍ക്കാര്‍ കമ്പനിയാണ് കിയാല്‍. രണ്ട് വര്‍ഷം നടത്താതിരുന്നത് കൂടാതെ ഇനിയും സിഎജി ഓഡിറ്റ് നിഷേധിച്ചാല്‍ കമ്പനി നിയമത്തിന്റെ 147 വകുപ്പ് അനുസരിച്ച് കമ്പനിയേയും കമ്പനിയിലെ ബന്ധപ്പെട്ട ആളുകളേയും പ്രോസിക്യൂട്ട് ചെയ്യാനുള്ള പീനല്‍ പ്രൊവിഷന്‍ കൂടി കമ്പനി ആക്ടിലുണ്ട് എന്നും കത്തില്‍ പറയുന്നു.

‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍
‘500 ഉപയോക്താക്കളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി’; കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഗൂഗിള്‍

കിഫ്ബിയിലും കിയാലിലും രണ്ട് തരത്തിലുള്ള ഓഡിറ്റാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കിയാല്‍ കമ്പനിയുടെ നിലനില്‍പിനെ ബാധിക്കുന്ന തലത്തിലേക്ക് ഈ ഓഡിറ്റ് നിഷേധം പോകുമെന്ന് മുന്‍പേ പറഞ്ഞിരുന്നു. ഇനി വേണ്ടത് കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്. 'സെക്ഷന്‍ 14 ഒന്ന്' ഓഡിറ്റിങ്ങ് മതിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. സിഎജി ആവശ്യപ്പെട്ടിരിക്കുന്നത് '20 രണ്ട്’ അനുസരിച്ചുള്ള ഓഡിറ്റാണ്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സിഎജി ഓഡിറ്റ് കിഫ്ബിയിലും നടപ്പാക്കണം. സര്‍ക്കാര്‍ എന്തുകൊണ്ട് സിഎജി റിപ്പോര്‍ട്ടിനെ ഭയക്കുന്നു? കിഫ്ബിയിലും കിയാലിലും ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത്. ഒരുപാട് ദുരൂഹതകളുണ്ട്. കിഫ്ബിയിലേയും കിയാലിലേയും നിയമനങ്ങളേക്കുറിച്ച് മാത്രം അന്വേഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. കിഫ്ബിയിലെ അപ്രെയ്‌സല്‍ വിഭാഗം എന്നൊരു ഡിവിഷനുണ്ട്. കിഫ്ബി നടത്തുന്ന വര്‍ക്കുകള്‍ പരിശോധിക്കലാണ് ചുമതല. അപ്രെയ്‌സല്‍ വിഭാഗം തലവന്റെ ശമ്പളം 2.30 ലക്ഷം രൂപയാണ്. കിഫ്ബിയുടെ വര്‍ക്കുകള്‍ പരിശോധിക്കലാണ് ചുമതല. ഓരോ വര്‍ഷവും പത്ത് ശതമാനം കൂടും. ഇപ്പോള്‍ രണ്ട് വര്‍ഷമായി, ശമ്പളം 2.80 ലക്ഷം. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളം വാങ്ങിക്കുന്ന ഉഗ്യോഗസ്ഥനാണ് അദ്ദേഹം. അപ്രെയ്‌സല്‍ ഡിവിഷനില്‍ അദ്ദേഹത്തിന് കീഴില്‍ കുറേ ഉദ്യോഗസ്ഥരുണ്ട്. ഇത്രയും പണം വാങ്ങിയിട്ടും ഇവര്‍ ഒരു അപ്രെയ്‌സലും നടത്തുന്നില്ല. ഇവര്‍ സിഎംഡി എന്ന സെന്‍ട്രല്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ഈ ജോലി ഏല്‍പിച്ചിരിക്കുകയാണ്. സിഎംഡി സര്‍ക്കാരില്‍ നിന്ന് 13 കോടി വാങ്ങിയിട്ട് അവരും ഒന്നും ചെയ്യുന്നില്ല. ടെറാനസ് എന്ന കമ്പനിക്ക് പുറംപണി കരാര്‍ കൊടുത്തിരിക്കുകയാണ് സിഎംഡി. ഈ ടെറാനസ് കടലാസ് കമ്പനിയാണ്. അന്വേഷിച്ച് പോയാല്‍ ഒരു പശ്ചാത്തലവും ഇല്ല. ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളുമാണ് സര്‍ക്കാര്‍ സിഎജി ഓഡിറ്റ് നിഷേധിക്കുന്നതിന്റെ പ്രധാന കാരണം.

‘ഇനി കിഫ്ബിയുടെ ഓഡിറ്റിങ്ങാണ്’; ഒരു പണിയും ചെയ്യാത്ത അപ്രെയ്‌സല്‍ തലവന് 2.80 ലക്ഷം മാസശമ്പളമെന്ന് വി ഡി സതീശന്‍
ഗോവയില്‍ മികച്ച സംവിധായകനായി രണ്ടാമതും ലിജോ പെല്ലിശേരി; ഉരുട്ടിക്കൊല പ്രമേയമായ സിനിമയിലൂടെ ഉഷാ ജാദവ് മികച്ച നടി

Related Stories

No stories found.
logo
The Cue
www.thecue.in