'റസ്റ്റോറണ്ടുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ഭക്ഷണം കഴിക്കരുത്'; വിലക്കേര്‍പ്പെടുത്തി താലിബാന്‍

'റസ്റ്റോറണ്ടുകളില്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ഭക്ഷണം കഴിക്കരുത്';  വിലക്കേര്‍പ്പെടുത്തി താലിബാന്‍

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കി താലിബാന്‍. ഫാമിലി റസ്റ്റോറണ്ടുകളില്‍ പുരുഷന്മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ ഉത്തരവ്.

നിലവില്‍ പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗവേര്‍തിരിവ് പദ്ധതി നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നും നിര്‍ദേശം.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വ്യായാമത്തിനും വിനോദത്തിനും വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ ദിവസം പോകുന്നത് നേരത്തെയും താലിബാന്‍ വിലക്കിയിരുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന താലിബാന്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in