'എനിക്കാരുമില്ലെന്ന് താലിബാന്‍ ഭീകരരോട് പറഞ്ഞു, എങ്ങനെ കൊല്ലുമെന്നേ അറിയാനുണ്ടായിരുന്നുള്ളൂ',രക്ഷപ്പെട്ട മലയാളി

'എനിക്കാരുമില്ലെന്ന് താലിബാന്‍ ഭീകരരോട് പറഞ്ഞു, എങ്ങനെ കൊല്ലുമെന്നേ അറിയാനുണ്ടായിരുന്നുള്ളൂ',രക്ഷപ്പെട്ട മലയാളി
Published on

മരണം മുന്നില്‍കണ്ടാണ് പോയത്... എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ, അവരോട് ഞാന്‍ പറയുന്നുണ്ട്, എനിക്കാരുമില്ലെന്ന്. നമ്മളെ കൊണ്ടുപോയി ഇരുത്തിയപ്പോള്‍ താലിബാനികളോട് പേഴ്‌സണലി പറഞ്ഞു എനിക്ക് ആരുമില്ലെന്ന്. ഒമ്പത് വര്‍ഷമായി അഫ്ഗാനില്‍ യു.എസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യാ ഗവണ്‍മെന്റിലും കേരളാ സര്‍ക്കാരിനും നന്ദി പറയുന്നു.

അത്യാവശ്യം നല്ല ജോലിയായിരുന്നു. ഫുഡ് ആന്‍ഡ് സേഫ്റ്റിയിലായിരുന്നു. അഫ്ഗാനില്‍ സ്ത്രീകളുടെ കാര്യം ദുരിതത്തിലാണെന്നും ദിദില്‍. കൂട്ടപ്പലായനമാണ് അഫ്ഗാനില്‍ നടക്കുന്നത്. സ്ഥിതിഗതികള്‍ മാറിയെന്ന് മനസിലായപ്പോള്‍ ജീവന്‍ കൈയ്യില്‍പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു.

എന്റെ മാത്രമല്ല, എല്ലാവരുടേയും അവസ്ഥ അതായിരുന്നു. ആറ് ബസുകളിലായി 150 പേരാണ് എയര്‍ പോര്‍ട്ടിലേക്ക് പോയത്. മൂന്ന് തവണ എയര്‍പോര്‍ട്ടിന് അടുത്തെത്താന്‍ ശ്രമം നടത്തി. മൂന്ന് തവണയും പരാജയപ്പെട്ടു. അവസാനം താലിബാന്‍ പിടിച്ച് കൊണ്ടുപോയി.

Related Stories

No stories found.
logo
The Cue
www.thecue.in