അഷ്‌റഫ് ഗാനി അഫ്ഗാന്‍ വിട്ടത് നാല് കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായി; വെളിപ്പെടുത്തലുമായി റഷ്യ

അഷ്‌റഫ് ഗാനി അഫ്ഗാന്‍ വിട്ടത് നാല് കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായി;  വെളിപ്പെടുത്തലുമായി റഷ്യ

അഫ്ഗാന്‍ താലിബാന്റെ പിടിയിലകപ്പെട്ടതിന് പിന്നാലെ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗാനി രാജ്യം വിട്ടത് നാലുകാറുകളും ഒരു ഹെലികോപ്റ്ററും നിറയെ പണവുമായിട്ടെന്ന് റിപ്പോര്‍ട്ട്. കാബൂളിലെ റഷ്യന്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ആര്‍.ഐ.എ നോവോസ്തി റിപ്പോര്‍ട്ട് ചെയ്യുന്നു.

'നാല് കാറുകള്‍ നിറയെ പണമുണ്ടായിരുന്നു. ഒരു ഹെലികോപ്റ്ററില്‍ നിറയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് മുഴുവനാക്കാനായില്ല. കുറച്ച് പണം റണ്‍വേയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു,' റഷ്യന്‍ എംബസി വക്താവ് നികിത ഇഷെങ്കോ പറഞ്ഞു.

അഫ്ഗാനില്‍ തുടരുന്ന പ്രതിസന്ധിക്കിടെ പ്രസിഡന്റ് ഗാനി രാജ്യം വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തങ്ങളെ വഞ്ചിച്ചുവെന്നാണ് ഗാനിയുടെ നാടുവിടലില്‍ അഫ്ഗാന്‍ ജനത പ്രതികരിച്ചത്.

ഇത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ മുന്‍ പ്രസിഡന്റ് അഫ്ഗാന്‍ വിട്ടതില്‍ ദൈവം കണക്കു ചോദിക്കും എന്നാണ് അഫ്ഗാന്‍ നാഷണല്‍ റികണ്‍സിലിയേഷന്‍ കൗണ്‍സില്‍ തലവന്‍ അബ്ദുള്ള അബ്ദുള്ള അല്‍ജസീറയോട് പറഞ്ഞത്.

അഫ്ഗാന്‍ വിട്ട ഗാനി താജിക്കിസ്ഥാനില്‍ അഭയം തേടിയെങ്കിലും അവിടെ സ്വീകരക്കാത്തതിനെ തുടര്‍ന്് ഒമാനിലക്ക് കടന്നു. വൈകാതെ യു.എസിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബും ഗാനിക്കൊപ്പമുണ്ടെന്നാണ് സൂചന. താലിബാന്‍ ഭീകരര്‍ കാബൂള്‍ കീഴടക്കിയതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ഗാനി രംഗത്തെത്തുകയായിരുന്നു. രാജ്യത്തിന്റെ അധികാര കൈമാറ്റം സമാധാന പരമായിരിക്കും എന്നാണ് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ വ്യക്തമാക്കിയത്. അഫ്ഗാനിലെ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഭരണകൂടം പ്രഖ്യാപിക്കുകയുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in