സ്ത്രീകള്‍ സീരിയലില്‍ അഭിനയിക്കരുത്, കോമഡി പരിപാടികളും വേണ്ട; ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ച് താലിബാന്‍

സ്ത്രീകള്‍ സീരിയലില്‍ അഭിനയിക്കരുത്, കോമഡി പരിപാടികളും വേണ്ട; ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ച് താലിബാന്‍

അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി താലിബാന്‍. ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. താലിബാന്‍ ഭരണകൂടം പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇസ്‌ലാമിക നിയമത്തിനും, അഫ്ഗാന്‍ മൂല്യങ്ങള്‍ക്കുമെതിരായ സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്നും താലിബാന്‍ പുറത്തിറക്കിയ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. മതത്തെ നിന്ദിക്കുന്നതും, അഫ്ഗാന്‍ സംസ്‌കാരത്തിന് എതിരായതുമായ കോമഡി ഉള്‍പ്പെടെ നിരവധി വിനോദ പരിപാടികളും നിരോധിച്ചു.

സ്ത്രീകള്‍ അഭിനയിക്കുന്നത് നിരോധിച്ചതോടെ ചാനല്‍ പരിപാടികള്‍ പ്രതിസന്ധിയിലായി. സ്ത്രീകള്‍ പ്രധാന കഥാപാത്രമായി വരുന്ന സീരിയലുകളാണ് അഫ്ഗാനില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ആഗസ്ത് മാസം അവസാനത്തിലാണ് നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തത്. ഇതിന് പിന്നാലെ കടുത്ത നിര്‍ദേശങ്ങളാണ് താലിബാന്‍ അഫ്ഗാനില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in