നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു. അർബുദബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെ ശ്രദ്ധേയായ ശരണ്യ മിനിസ്ക്രീൻ രംഗത്ത് മുൻനിര താരമായിരുന്നു. ചികിത്സക്കിടയിലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ജൂൺ മാസം കീമോ ആരംഭിക്കാന്‍ ഇരിക്കുന്നതിനിടെ നടിയ്ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ശരണ്യയുടെ അവസ്ഥയിൽ സഹായം തേടി നടി സീമ ജി നായർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. തുടർച്ചയായി രോഗം ആവർത്തിക്കുന്ന ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും പരിഗണിച്ചിരുന്നത്. ​ചോട്ടാ മുംബൈ, തലപ്പാവ്തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in