ഐഎസ് രഹസ്യ കേന്ദ്രങ്ങളിലെ ശ്രീലങ്കന്‍ സേന റെയ്ഡില്‍ 6 കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ച് ചാവേറുകള്‍ 

ഐഎസ് രഹസ്യ കേന്ദ്രങ്ങളിലെ ശ്രീലങ്കന്‍ സേന റെയ്ഡില്‍ 6 കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ച് ചാവേറുകള്‍ 

ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിനു പിന്നാലെ ഭീകര ക്യാമ്പുകളില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ റെയ്ഡില്‍ ആറ് കുട്ടികള്‍ അടക്കം പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടെന്ന്‌ റിപ്പോര്‍ട്ട്. ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചു എന്നും ബാക്കിയുള്ളവര്‍ വെടിയേറ്റ് മരിച്ചു എന്നുമാണ് ശ്രീലങ്കന്‍ സേന വിശദീകരിക്കുന്നത്.

സൈന്യത്തിന്റെ വരവ് അറിഞ്ഞപ്പോള്‍ തന്നെ ഭീകരവാദികളില്‍ മൂന്ന് പേര്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പൊട്ടിത്തെറിച്ചെന്നും ഈ സ്‌ഫോടനത്തിലാണ് ആറ് കുട്ടികളും സ്ത്രീകളും മരിച്ചെന്നും ശ്രീലങ്കന്‍ സേന വ്യക്തമാക്കി. ജിഹാദികളുടെ സുരക്ഷിത താവളം ആയിരിന്നിരിക്കണം ഇവിടമെന്നും സൈന്യത്തിന്റെ നീക്കം വ്യക്തമായതോടെ ചാവേറുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു.

ശ്രീലങ്കയെ ഞെട്ടിച്ച ഭീകരാക്രമണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സൈന്യത്തിന്റെ റെയ്ഡ് നടന്നത്. മൂന്നു പള്ളികളിലും ആഡംബര ഹോട്ടലുകളിലും ആയി നടന്ന സ്ഫാടനങ്ങളില്‍ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസും സൈന്യവും ഒരുമിച്ച് കല്‍മുനയി പ്രദേശത്തു നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്.

റെയ്ഡിനിടയില്‍ സൈനികര്‍ക്ക് ആര്‍ക്കും ജീവഹാനി ഉണ്ടായില്ലെന്നും ശ്രീലങ്കന്‍ പൊലീസ് വ്യക്തമാക്കി. ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് മുന്‍പ് ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് പ്രതിജ്ഞ ചെയ്തുകൊണ്ടുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്തു എന്ന് കരുതുന്ന സ്ഥലവും പോലീസ് റെയ്ഡ് ചെയ്തു. ഇവിടെ നിന്നും വീഡിയോയില്‍ കാണുത് പോലെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് പതാകയും ഐഎസ് ഭീകരരുപയോഗിക്കുന്ന യൂണിഫോമുകളും പോലീസ് കണ്ടെടുത്തു.

സ്‌ഫോടനം നടന്നു രണ്ടുദിവസത്തിനു ശേഷമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഈ വീഡിയോ പുറത്തുവിട്ടതും ഉത്തരവാദിത്തം ഏറ്റെടുത്തതും. സ്േഫാടനം നടത്തിയ സംഘത്തിലെ തലവന്‍ സഹ്റാന്‍ ഹാഷിം കൊളമ്പോയിലെ ഷാങ്രി-ല ഹോട്ടലില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരു ചാവേര്‍ ഇല്‍ഹാം ഇബ്രാഹിം ആണെന്ന് പോലീസ് പറയുന്നു. നാഷണല്‍ തൗഹീത് ജമാഅത് എ സംഘടനയുടെ തലവന്‍ ആയിരു ഹാഷിംനെ സൈന്യം തേടിക്കൊണ്ടിരിക്കുകയായിരുന്നു.

മരിച്ചത് ഹാഷിം തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡി എന്‍ എ ടെസ്റ്റും നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരും വിദേശികളും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ലോകമെങ്ങും ലക്ഷക്കണക്കിന് പേര്‍ മുന്നോട്ടുവന്നു. രാജ്യത്തെ നാഷണല്‍ തൗഹീത് ജമാഅത ഭീകരാക്രമണ ഭീഷണി ഗവമെന്റ് കാര്യമായെടുക്കാതിരുന്നത് കൊണ്ടാണ് ഇത്രയും പേര്‍ക് ജീവന്‍ നഷ്ടമായത് എന്ന ആരോപണം ഉയരുന്നുണ്ട്. സ്‌ഫോടനം നടന്ന പള്ളിയിലെ കത്തീഡ്രലും ഈ ആരോപണം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in