മുത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള ; പട്ടാപ്പകല്‍ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 55 കിലോ സ്വര്‍ണം കവര്‍ന്നു 

മുത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള ; പട്ടാപ്പകല്‍ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 55 കിലോ സ്വര്‍ണം കവര്‍ന്നു 

ബിഹാര്‍ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയില്‍ നിന്ന് 55 കിലോ സ്വര്‍ണം കൊള്ളയടിച്ചു. പട്ടാപ്പകല്‍ ആയുധധാരികളാണ് മോഷണം നടത്തിയത്. 25 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായതെന്ന് മുത്തൂറ്റ് അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 ഓടെ ഏഴംഗ സംഘമാണ് അതിക്രമിച്ച് കയറി സ്വര്‍ണവുമായി കടന്നുകളഞ്ഞത്.

മുത്തൂറ്റ് ശാഖയില്‍ വന്‍ കൊള്ള ; പട്ടാപ്പകല്‍ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 55 കിലോ സ്വര്‍ണം കവര്‍ന്നു 
ഷഹ്‌ലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സി രവീന്ദ്രനാഥ് ; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി 

ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കൊള്ള. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in