'എന്റെ ജീവിതം അപകടത്തിലാണ്'; കോടതികളോട് സഹായിക്കാന്‍ പറയൂവെന്ന് അര്‍ണബ് ഗോസ്വാമി

'എന്റെ ജീവിതം അപകടത്തിലാണ്'; കോടതികളോട് സഹായിക്കാന്‍ പറയൂവെന്ന് അര്‍ണബ് ഗോസ്വാമി
Published on

തന്റെ ജീവന്‍ അപകടത്തിലാണെന്നും കോടതികളോട് സഹായിക്കാന്‍ പറയൂവെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. തജോല ജയിലിലേക്ക് മാറ്റവെ പൊലീസ് വാഹനത്തിലിരുന്ന് റിപ്പബ്ലിക് ചാനലിനോടാണ് അര്‍ണബ് ഇങ്ങനെ പറഞ്ഞത്. 'എന്റെ ജീവന്‍ അപകടത്തിലാണ്. എന്നെ സഹായിക്കാന്‍ രാജ്യത്തെ കോടതികളോട് പറയൂ. ജയിലര്‍ തന്നെ മര്‍ദ്ദിച്ചു. അഭിഭാഷകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ കയ്യേറ്റം ചെയ്തു. എന്റെ ജീവന്‍ അപകടത്തിലാണെന്ന് ജനങ്ങളോട് പറയൂവെന്നും അദ്ദേഹം വിളിച്ചുപറയുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ക്വാറന്റൈനിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് റായ്ഗഡ്‌ പൊലീസ് അര്‍ണബിനെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയത്. നേരത്തേ അലിബാഗിലെ സ്‌കൂളില്‍ സജ്ജീകരിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരുന്നത്. അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്വയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലായി റിമാന്‍ഡിലായത്. അര്‍ണബിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ബോംബെ ഹൈക്കോടതി മാറ്റിയിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

My life is in Danger, tell the Courts, Says Arnab Goswami while changing Jail

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in