ക്ഷേത്രസമിതിക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും വികാരിക്കെതിരെയും കേസ്, നിര്‍ദേശം ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ല

ക്ഷേത്രസമിതിക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും വികാരിക്കെതിരെയും കേസ്, നിര്‍ദേശം ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ല

കൊവിഡ് സമൂഹ വ്യാപനം തടയാന്‍ ആളുകള്‍ കൂട്ടം കൂടുന്നതും ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടമെത്തുന്ന ചടങ്ങുകള്‍ നടത്തുന്നതും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ആഴ്ചയിലായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവുമെല്ലാം പലവട്ടം നിര്‍ദേശങ്ങളുമായെത്തി. എന്നാല്‍ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രോല്‍സവങ്ങളും ആരാധനാക്രമങ്ങളും ചടങ്ങുകളുമായി മുന്നോട്ട് പോവുകയാണ് ചിലര്‍.

എണ്ണൂറോളം പേരെ പങ്കെടുപ്പിച്ച് മാര്‍ച്ച് 20ന് വെള്ളിയാഴ്ച കൂടിപ്പിരിയല്‍ ഉത്സവ ചടങ്ങ് നടത്തിയ തളിപ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ടാകും. തൃച്ചംബംരം ക്ഷേത്രത്തിലും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കാടാമ്പുഴ ക്ഷേത്രത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പരുമല പള്ളിയില്‍ തീര്‍ഥാടനം നിരോധിച്ചിട്ടുണ്ട്. ആരോഗ്യ ജാഗ്രതാ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയാക്കിയ കാസര്‍ഗോട്ടെ രോഗിക്കെതിരെയും കേസെടുത്തിരുന്നു.

ക്ഷേത്രസമിതിക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും വികാരിക്കെതിരെയും കേസ്, നിര്‍ദേശം ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ല
നിയന്ത്രണങ്ങളുടെ പരസ്യലംഘനം, ശ്രീകുരുംബക്കാവില്‍ ഒത്തുകൂടിയത് 1500ലേറെ ഭക്തര്‍

1500 പേരെ പങ്കെടുപ്പിച്ച് കോഴിക്കല്ല് മൂടല്‍

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടത്തിയ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്ര അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവിടെ 1500ലേറെ പേരാണ് കോഴിമൂടലിന് എത്തിയത്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തെ ചെറുക്കാനായി ഭരണി ഉത്സവവും മറ്റ് കൂട്ടായ്മകളും ചടങ്ങ് എന്ന നിലയ്ക്ക് മാത്രമായി ചുരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യം അറിയിച്ചിരുന്നു. മാസ്‌കോ, ആരോഗ്യ സുരക്ഷാ മുന്‍കരുതലോ ഇല്ലാതെ ആയിരത്തിലേറെ പേര്‍ ചടങ്ങിനെത്തിയ വീഡിയോ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

പിലാത്തറയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരം

അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരം നടത്തിയ കണ്ണൂര്‍ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു പ്രാര്‍ത്ഥന. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മതമേലധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന ഉള്‍പ്പെടെ ആള്‍ക്കൂട്ടമുണ്ടാവുന്ന ചടങ്ങുകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിരുന്നു കാസര്‍ഗോഡ് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കണ്ണൂരിലും അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. കണ്ണൂരില്‍ 20ലേറെ പേര്‍ നീരീക്ഷണത്തിലുമാണ്. ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശം ലംഘിച്ച പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്

ക്ഷേത്രസമിതിക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും വികാരിക്കെതിരെയും കേസ്, നിര്‍ദേശം ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ല
നിയന്ത്രണം കാറ്റില്‍പ്പറത്തി ഉത്സവത്തിന് 200ലേറെ പേര്‍, തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

മട്ടന്നൂരില്‍ രണ്ട് പള്ളികമ്മിറ്റികള്‍ക്കെതിരെ കേസ്

മട്ടന്നൂരില്‍ ജുമാ നമസ്‌കാരം സംഘടിപ്പിച്ച രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലോട്ടുപള്ളി, പത്തൊന്‍മ്പതാം മൈല്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. വയനാട്ടിലും രണ്ട് പള്ളികമ്മിറ്റിക്കെതിരെ കേസെടുത്തിട്ടുണ്ട്.

നിയന്ത്രണം ലംഘിച്ച് പൂജയും ഉത്സവവും

ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നിയന്ത്രണം ലംഘിച്ച് പൂജയ്ക്ക് ആളുകളെ സംഘടിപ്പിച്ചതിന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ കേസെടുത്തു.

കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന

കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയ തൃശൂര്‍ ഒല്ലൂരില്‍ പള്ളി വികാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ഒല്ലൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരിക്കെതിരെയാണ് കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in