മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ, ലോകമഹായുദ്ധത്തെക്കാള്‍ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി

മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ, ലോകമഹായുദ്ധത്തെക്കാള്‍ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി

ലോകമഹായുദ്ധകാലത്ത് പോലും ഇല്ലാത്ത പ്രതിസന്ധിയാണ് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംജാതമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മാര്‍ച്ച് 22ന് ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പുറത്തിറങ്ങാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്നതായിരിക്കണം ജനതാ കര്‍ഫ്യൂ. വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃതജ്ഞത അറിയിക്കണം. ജനങ്ങള്‍ കരുതലോടെയിരിക്കണം. കൊവിഡ് ബാധിതനാകില്ലെന്ന് സ്വയം ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കാനും പ്രധാനമന്ത്രി രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്തു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധ ചെയ്യുകയായിരുന്നു നരേന്ദ്രമോഡി. മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും സംഘടനകളും രംഗത്ത് വരണം.

പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട്

ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി 9വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടപ്പാക്കുന്ന ജനതാ കര്‍ഫ്യൂ വേണം

ജനങ്ങള്‍ സാമൂഹ്യഅകലം പാലിക്കണം

65ന് മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ തന്നെ തങ്ങണം

ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം

സാധനങ്ങള്‍ വാങ്ങിക്കൂട്ടി ആരും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുത്

Related Stories

No stories found.
logo
The Cue
www.thecue.in