മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കാതെ സര്‍ക്കാര്‍ വകുപ്പുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി 1,11,000 ഫയലുകള്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കാതെ സര്‍ക്കാര്‍ വകുപ്പുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി 1,11,000 ഫയലുകള്‍

സര്‍ക്കാര്‍ വകുപ്പുകളില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 1,11,976 ഫയലുകള്‍. തദ്ദേശസ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഫയലും ഓരോ ജീവിതമായി കണ്ട് അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലേറമ്പോള്‍ നല്‍കിയ നിര്‍ദേശമാണ് വകുപ്പുകള്‍ അട്ടിമറിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കാതെ സര്‍ക്കാര്‍ വകുപ്പുകള്‍; ചുവപ്പുനാടയില്‍ കുരുങ്ങി 1,11,000 ഫയലുകള്‍
റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി ; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം 

ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 44 വകുപ്പുകളിലായി ഇത്രയധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി സര്‍ക്കാര്‍ നിയമസഭയെ അറിയിക്കുകയായിരുന്നു. 2,03,023 കെട്ടിക്കിടന്നെങ്കിലും ബാക്കിയുള്ളവ അദാലത്തുകളിലൂടെ തീര്‍പ്പാക്കി.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശ സ്വയംഭരണ വകുപ്പിലെ 21,986 ഫയലുകളില്‍ 4504 എണ്ണമാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. നികുതി, പൊതുമരാമത്ത വകുപ്പുകളിലും ഫയലുകളുടെ കാര്യത്തില്‍ മെല്ലപ്പോക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജലവകുപ്പില്‍ 6204 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. വിജിലന്‍സിലെ 1519 ഫയലുകളും തീര്‍പ്പ് കാത്ത് കിടക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in