‘ശിക്ഷ വേഗത്തില്‍ നടപ്പാക്കും’; 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ശൈലജ
മന്ത്രി ശൈലജ

‘ശിക്ഷ വേഗത്തില്‍ നടപ്പാക്കും’; 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ശൈലജ

സംസ്ഥാനത്ത് 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ. കോടതികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളെ വിചാരണ ചെയ്യുന്ന ബാല സൗഹൃദ കോടതികള്‍ എല്ലായിടത്തും ലഭ്യമാക്കാനും ബലാത്സംഗ, പോക്സോ കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണിത്.

കെ കെ ശൈലജ

മന്ത്രി ശൈലജ
‘കൊടുങ്ങല്ലൂരില്‍ ഏതോ കടുകുമണി ഫോട്ടോസ്റ്റാറ്റ്’; അന്തിക്കാട് കള്ളനോട്ടടി കേസ് ചെറുതെന്ന് സെന്‍കുമാര്‍

എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിയ്ക്കായി 3 തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ പുനര്‍ വിന്യാസം മുഖേന നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മന്ത്രി ശൈലജ
‘പൊലീസ് മാമന്‍ കേശവന്‍ മാമനായി’; സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ രൂക്ഷവിമര്‍ശനം

Related Stories

The Cue
www.thecue.in