‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 

‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 

അര്‍ധരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിയെ കടന്നാക്രമിച്ച് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂവെന്ന് ബിജെപിയെ ഉദ്ധവ് പരിഹസിച്ചു. നേരത്തേ ഇവിഎം കളിയായിരുന്നു. ഇപ്പോള്‍ പുതിയ കളിയാണ് ബിജെപിയുടേത്. ഇങ്ങനെയങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യകത പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് മേലുണ്ടായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. ഇതിനെതിരെ ജനം ശക്തമായി പ്രതികരിക്കും. ശിവസേന എംഎല്‍എമാരെ അടര്‍ത്താനാണ് നീക്കമെങ്കില്‍ നടക്കട്ടെ, പക്ഷേ മഹാരാഷ്ട്ര ഉറക്കത്തിലായിരിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വഴിയില്‍ അധികാരം പിടിച്ചെടുത്ത് അതിന്റെ ആത്മരതിയിലാണ് ബിജെപി. ഭരണഘടനയെ അപമാനിക്കുന്നതും ജനവികാരത്തിന് വിരുദ്ധവുമാണ് ബിജെപി നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 
മഹാരാഷ്ട്രയില്‍ ഇരുട്ടിവെളുക്കും മുന്‍പ് മഹാനാടകം : ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം അട്ടിമറിച്ച് എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത്ത് പവാര്‍ ബിജെപിയുമായി ചേര്‍ന്ന് ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കഴിഞ്ഞ രാത്രിവരെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സജീവമായിരുന്ന അജിത് പവാര്‍ ഒറ്റ രാത്രികൊണ്ടാണ് മലക്കം മറിഞ്ഞ് ബിജെപിയെ പിന്‍തുണച്ചത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണെന്നും പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. ഈ നീക്കത്തെ പിന്‍തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ നീക്കങ്ങളിലൂടെ രാവിലെ 8 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം രാംനാഥ് കോവിന്ദില്‍ നിന്ന് പുലര്‍ച്ചെ 6 മണിയോടെയാണുണ്ടായത്.

‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 
ബിജെപിയുമായുള്ള സഖ്യം തള്ളി ശരദ് പവാര്‍, പാര്‍ട്ടി തീരുമാനമല്ല, ഒന്നും അറിഞ്ഞില്ലെന്നും വിശദീകരണം

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കുമെന്നായിരുന്നു ധാരണ. അതിനിടെയാണ് ഇരുട്ടിവെളുക്കുംമുമ്പ് അജിത്ത് പവാര്‍ മറുകണ്ടം ചാടിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം .ബിജെപിക്ക് 105 അംഗങ്ങളും എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്.ശിവസേന 56 ഇടത്തും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.അതേസമയം അജിത് പവാര്‍ എന്‍ഫോഴ്സ്മെന്റിന്റെ നിയമനടപടികള്‍ നേരിടുന്നുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചുവടുമാറ്റമെന്ന് സൂചനയുണ്ട്.

‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 
‘അദ്ദേഹത്തെ സ്‌നേഹിച്ചു, പക്ഷേ തിരിച്ചുകിട്ടിയത് ഇതാണ്’; ചതിയ്ക്കപ്പെട്ടെന്നും കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്നും സുപ്രിയ സുലെ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in