വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി; നാല് പ്രതികള്‍ക്ക് കൂടി നോട്ടീസ്

വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി; നാല് പ്രതികള്‍ക്ക് കൂടി നോട്ടീസ്

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കേസിലെ നാല് പ്രതികള്‍ക്ക് കൂടി നോട്ടീസ് നല്‍കും.

കേസില്‍ വെറുതെ വിട്ട ആറ് പ്രതികളില്‍ രണ്ട് പേര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കും നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് കോടതി അറിയിച്ചു.

കേസിലെ മൂന്ന് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്. വലിയ മധു, കുട്ടി മധു. ഷിബു എന്നിവരെ വെറുതെ വിട്ടതിനെതിരെയായിരുന്നു അപ്പീല്‍.

പ്രതികളെ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാണ് അമ്മയുടെ ആവശ്യം. പ്രോസിക്യൂട്ടര്‍ക്ക് കേസില്‍ വീഴ്ച സംഭവിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടില്‍ പന്ത്രണ്ടും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in