മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു)  
മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു)  

മാവോയിസ്റ്റ് നേതാവ് ദീപകിനെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ എസ്ടിഎഫ്

മാവോയിസ്റ്റ് നേതാവ് ദീപക്കിനെ (ചന്തു) തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടിയില്‍ വെച്ചാണ് ദീപക് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. എസ്ടിഎഫിന് മുന്നില്‍ ദീപക് കീഴടങ്ങുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീപക്കിനൊപ്പം ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചനകള്‍. ദീപക് പിടിയിലായ വിവരം തമിഴ്‌നാട് എസ്ടിഎഫ് സ്ഥിരീകരിച്ചിട്ടില്ല.

അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെയ്പില്‍ നിന്ന് ദീപക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു)  
മാവോയിസ്റ്റ് കൊല: ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ അടിച്ച് ജന്മഭൂമി

അട്ടപ്പാടിയില്‍ പൊലീസ് വെടിവെച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കാരിക്കാതെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി ഹാജരാക്കണം. വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നുമുള്ള ബന്ധുക്കളുടെ ഹര്‍ജിയില്‍ വിധി പറയുന്നത് വരെ മൃതദേഹം സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഡി ബാലമുരളിയെ നിയോഗിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു)  
ബാബറി മസ്ജിദ് പൊളിച്ചത് നിയമ ലംഘനമാണെന്ന് കോടതി ശരിവെച്ചെന്ന് സിപിഎം, സുപ്രീം കോടതിക്ക് തെറ്റുപറ്റാമെന്ന് ഒവൈസി 

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മൃതദേഹം ജീര്‍ണിക്കാതെ സൂക്ഷിക്കാനുള്ള നടപടി വൈകുകയാണ്. എംബാം ചെയ്യാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് പൊലീസില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ തന്നെ മൃതദേഹങ്ങളില്‍ മൂന്നെണ്ണം ജീര്‍ണിക്കാന്‍ ആരംഭിച്ചിരുന്നു. മണിവാസകത്തിന്റെ ശരീരം മാത്രമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കാര്‍ത്തികിന്റെ മൃതദേഹത്തിന് രണ്ട് പേര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാര്‍ത്ഥ അവകാശിയെ സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാന്‍ ഇന്ന് ബന്ധുക്കള്‍ എത്തിയേക്കും. സുരേഷ് എന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെന്നൈ സ്വദേശി ശ്രീനിവാസന്റേതാണെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ചെന്നൈയില്‍ സിപിഐഎം പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ എട്ട് വര്‍ഷം മുമ്പ് വീട് വിട്ടുപോയെന്ന് ബന്ധുക്കള്‍ പറയുന്നു.

മാവോയിസ്റ്റ് നേതാവ് ദീപക് (ചന്തു)  
അയോധ്യ കേസ് നാള്‍വഴി : ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോടതിയിലും സംഭവിച്ചത്   

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in