‘യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റുപറ്റി’; സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

‘യുഎപിഎ അറസ്റ്റില്‍ പോലീസിന് തെറ്റുപറ്റി’; സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പോലീസ് നടപടി തെറ്റാണ്. ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

ലഘുലേഖ കൈവശം വെച്ചാല്‍ മാവോയിസ്റ്റാകില്ല. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്തുന്നതിന് അടിസ്ഥാനമാകേണ്ടത്. സിപിഎം യുഎപിഎ ചുമത്തുന്നതിനെതിരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി സിപിഎം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയാണ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in