Change.Org ലൂടെ പരാതി,തിരുനെല്ലി നെട്ടറയില്‍ ഉടന്‍ സ്ഥിരം പാലം പണിയണമെന്ന് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത് 

Change.Org ലൂടെ പരാതി,തിരുനെല്ലി നെട്ടറയില്‍ ഉടന്‍ സ്ഥിരം പാലം പണിയണമെന്ന് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത് 

തിരുനെല്ലി വില്ലേജിലെ നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനഃരാരംഭിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധി എംപിയുടെ കത്ത്. പാലം യാഥാര്‍ത്ഥ്യമാക്കുന്ന കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും അജയകുമാറിന് അയച്ച കത്തില്‍ രാഹുല്‍ വ്യക്തമാക്കുന്നു. ശക്തമായ മഴയില്‍ നെട്ടറയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയിരുന്നു. ഇതോടെ ഇവിടെ നൂറ്റന്‍പതോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ലിജിന്‍ തോമസ് വര്‍ഗീസ് എന്ന പ്രദേശവാസി ഇതുസംബന്ധിച്ച് Change.Orgല്‍ ഓണ്‍ലൈന്‍ പരാതി ഉള്‍പ്പെടുത്തി,നടപടിയെടുക്കാന്‍ ചുമതലപ്പെട്ടയാളായി രാഹുല്‍ഗാന്ധിയെ പരാമര്‍ശിച്ചതോടെ അദ്ദേഹം വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Change.Org ലൂടെ പരാതി,തിരുനെല്ലി നെട്ടറയില്‍ ഉടന്‍ സ്ഥിരം പാലം പണിയണമെന്ന് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത് 
ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്; ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി 

2003-04 കാലയളവില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാളിന്ദി പുഴയ്ക്ക് കുറുകെ തിരുനെല്ലി പഞ്ചായത്ത് പാലം യാഥാര്‍ത്ഥ്യമാക്കിയിരുന്നു. 5.8 ലക്ഷം രൂപ ചെലവഴിച്ചാണ് പാലമൊരുക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ വെള്ളമുയര്‍ന്നതുകാരണം ഇരുവശവും തകരുകയും ഒലിച്ചുപോവുകയും ചെയ്തു. സമാന രീതിയില്‍ പോത്തുമൂല,സര്‍വാണി, മാനിക്കൊല്ലി, കരിമം പാലങ്ങളും തകര്‍ന്നിരുന്നു. പിന്നീട് മരം കൊണ്ടുള്ള താല്‍ക്കാലിക പാലം ഒരുക്കി. എന്നാല്‍ എല്ലാ വര്‍ഷങ്ങളിലും ഇത് ഒലിച്ചുപോവുകയും ഇവിടത്തുകാര്‍ ഒറ്റപ്പെടുകയും ചെയ്യും. 2012 ല്‍ നിയമസഭാ സമിതി ഇവിടം സന്ദര്‍ശിച്ചിരുന്നു. പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പുനര്‍ നിര്‍മ്മാണത്തിനായി തുടര്‍ നടപടികളുണ്ടായില്ല. പിന്നീട് ഒ ആര്‍ കേളു എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പാലം നിര്‍മ്മാണത്തിനായി നീക്കിവെച്ചു. 3 വര്‍ഷമായിട്ടും അതിലും നടപടിയുണ്ടായില്ല.

Change.Org ലൂടെ പരാതി,തിരുനെല്ലി നെട്ടറയില്‍ ഉടന്‍ സ്ഥിരം പാലം പണിയണമെന്ന് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത് 
‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’, കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍

ഇതോടെ 2018 ല്‍ ലിജിന്‍ തോമസ് വര്‍ഗീസ് എന്ന യുവാവ് ഇതുസംബന്ധിച്ച് Change.Org ല്‍ ഓണ്‍ലൈന്‍ പരാതി ഉള്‍പ്പെടുത്തി. എന്നാല്‍ ഇത്തവണ തീരുമാനമെടുക്കേണ്ട ജനപ്രതിനിധിയായ് ലിജിന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തി. ജില്ലാകളക്ടര്‍, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും ചേര്‍ത്തിരുന്നു. ഇതോടെയാണ് രാഹുല്‍ ബുധനാഴ്ച ഈ പരാതിയല്‍ ഇടപെട്ടത്. തുടര്‍ന്ന് സ്ഥിരം പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്തയയ്ക്കുകയായിരുന്നു. 13 വര്‍ഷമായി നെട്ടറ നിവാസികള്‍ താല്‍ക്കാലിക മരപ്പാലത്തെയാണ് ആശ്രയിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ സ്വകാര്യ വിഭവങ്ങള്‍ ഉപയോഗിച്ചാണ് പാലം യാഥാര്‍ത്ഥ്യമാക്കാറ്. ഇത് ഒലിച്ചുപോകുമ്പോഴൊക്കെ ഇവിടത്തുകാര്‍ ദിവസങ്ങളോളം ഒറ്റപ്പെടുകയാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഉടന്‍ സ്ഥിരം പാലം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുക്കണമെന്നും ഇക്കാലയളവില്‍ താല്‍ക്കാലിക പാലമുണ്ടാക്കണമെന്നുമാണ് ആവശ്യം.

No stories found.
The Cue
www.thecue.in