എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ; സുഹൃത്തും നഴ്‌സുമാരും നിരീക്ഷണത്തില്‍ 

എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ; സുഹൃത്തും നഴ്‌സുമാരും നിരീക്ഷണത്തില്‍ 

എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പുറത്തുവിട്ടു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ സുഹൃത്തുംചികിത്സിച്ച രണ്ട് നഴ്‌സുമാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ചെറിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ട്. എറണാകുളത്തെ വടക്കന്‍പറവൂര്‍ സ്വദേശിയാണ് നിപ സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ത്ഥി.

തൊടുപുഴയില്‍ പഠിക്കുന്ന ഈ യുവാവ് ഇന്റേണ്‍ഷിപ്പിനായി തൃശൂരിലെത്തിയിരുന്നു. മെയ് 21 നാണ് പരിശീലനം തുടങ്ങിയത്. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ പനിയെത്തുടര്‍ന്ന് തൃശൂരില്‍ ചികിത്സ തേടി. പനി കുറയാതെ വന്നതോടെ എറണാകുളത്തെ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയിട്ടും പനി കുറഞ്ഞില്ല. തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും യുവാവ് പോയ സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in