ഇനി നെറ്റ്ഫ്‌ളിക്‌സിലെ നായാട്ട്, മേയ് 9ന് മുതല്‍ സ്ട്രീമിംഗ്

ഇനി നെറ്റ്ഫ്‌ളിക്‌സിലെ നായാട്ട്, മേയ് 9ന് മുതല്‍ സ്ട്രീമിംഗ്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ക്രൈം ഡ്രാമ നായാട്ട് മേയ് ഒമ്പ്ത മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് നായാട്ടിലെ താരങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സഹനിര്‍മ്മാതാവ് കൂടിയാണ്.

ജോസഫിന് ശേഷം ഷാഹി കബീര്‍ എഴുതിയ തിരക്കഥ. അപ്രതീക്ഷിതമായ പിടികിട്ടാപ്പുള്ളികളായി മാറുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരുടെ കഥയാണ് നായാട്ട്. മണിയന്‍ എന്ന പൊലീസുകാരനായി ജോജു ജോര്‍ജ്ജും സുനിതയെന്ന വനിതാ പൊലീസുദ്യോഗസ്ഥയായി നിമിഷ സജയനും പ്രവീണ്‍ മൈക്കിളിന്റെ റോളില്‍ ചാക്കോച്ചനും. ഷൈജു ഖാലിദാണ് ക്യാമറ. വിഷ്ണു വിജയ് സംഗീത സംവിധാനം.

Summary

മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ശ്രേണിയിലേക്ക് ഉയരുന്ന ചിത്രം തിയറ്ററിനു പുറത്തേക്കും ഏറെകാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച. സുധി.സി.ജെ എഴുതിയ നിരൂപണം

ജാതി, മതം, ദേശം, ഭാഷാ,തുടങ്ങി ചെറുതും വലുതുമായ വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണതകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയാണ് ഷാഹി കബീര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' പ്രശ്‌നവത്ക്കരിക്കുന്നത്. കോവിഡ്കാല പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് ഒരു ഇലക്ഷന്‍ കാലത്താണ് എന്നത് കേവലം യാദൃചികതയാകാം. എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ ഇതിലും ഉചിതമായ സമയം വേറെയില്ലെന്നു അടിവരയിടുന്നു നായാട്ടിന്റെ പ്രമേയം. കാരണം ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ പരിചേദ്ദവും അതിന്റെ എല്ലാ പുഴുക്കുത്തുകളും പേറുന്ന ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസാണല്ലോ തിരഞ്ഞെടുപ്പ് പ്രക്രിയ. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ ശ്രേണിയിലേക്ക് ഉയരുന്ന ചിത്രം തിയറ്ററിനു പുറത്തേക്കും ഏറെകാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച.

ഇനി നെറ്റ്ഫ്‌ളിക്‌സിലെ നായാട്ട്, മേയ് 9ന് മുതല്‍ സ്ട്രീമിംഗ്
നായാട്ട് നിങ്ങളെ വേട്ടയാടും Nayattu Movie Review

Related Stories

No stories found.
The Cue
www.thecue.in