'എ സ്യൂട്ടബിള്‍ ബോയ് മതവികാരം വ്രണപ്പെടുത്തി', നെറ്റ്ഫ്ലിക്സ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

'എ സ്യൂട്ടബിള്‍ ബോയ് മതവികാരം വ്രണപ്പെടുത്തി', നെറ്റ്ഫ്ലിക്സ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 'എ സ്യൂട്ടബിള്‍ ബോയ്' മിനി വെബ് സീരിസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മധ്യപ്രദേശ് പൊലീസ്. വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ, പബ്ലിക് പോളിസീസ് ഡയറക്ടർ അംബിക ഖുറാന ഉൾപ്പെടുന്ന നെറ്റ്ഫ്ലിക്സ് ഉദ്യോ​ഗസ്ഥർക്കെതിരെയാണ് തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മതനിന്ദ ഉണർത്തുന്ന രം​ഗങ്ങൾ നീക്കംചെയ്യണമെന്നും സംഭവത്തിൽ വെബ് സീരീസ് അണിയറക്കാർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ​ഗൗരവ് തിവാരി നൽകിയ പരാതിയിലാണ് നെറ്റ്ഫ്ലിക്സിനെയും സീരീസിന്റെ നിർമ്മാതാക്കളെയും പ്രതികളാക്കി കേസ് ഫയൽ ചെയ്തത്.

പ്രാഥമിക അന്വേഷണത്തിൽ രം​ഗങ്ങൾ മതത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളെ അറിയിച്ചു.

'എ സ്യൂട്ടബിള്‍ ബോയ് മതവികാരം വ്രണപ്പെടുത്തി', നെറ്റ്ഫ്ലിക്സ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്
സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബന രംഗം; നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം, ട്വിറ്ററില്‍ കാമ്പെയിന്‍

അമ്പലപരിസരത്തെ ചുംബനരം​ഗങ്ങൾ പ്രദർശിപ്പിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ട്വിറ്ററില്‍ ശക്തമായിരുന്നു. ബോയ്‌ക്കോട്ട് നെറ്റ്ഫ്‌ളിക്‌സ് എന്ന ഹാഷ്ടാഗിലായിരുന്നു പ്രചരണം. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസാണ് 'എ സ്യൂട്ടബിള്‍ ബോയ്'. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

Summary

‘A Suitable Boy’ row, Madhya Pradesh police books two Netflix officials

Related Stories

No stories found.
The Cue
www.thecue.in