'ഇസ്തക്കോ', കയറ്റത്തിന്റെ ഭാഷ, മഞ്ജു വാര്യര്‍ പാടുന്നു

'ഇസ്തക്കോ', കയറ്റത്തിന്റെ ഭാഷ, മഞ്ജു വാര്യര്‍ പാടുന്നു
remya

കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേക ഭാഷയായ അഹര്‍സംസയില്‍ മഞ്ജു വാര്യരുടെ പാട്ട്. ഇസ്തക്കോ എന്ന് വെച്ചാല്‍ സ്‌നേഹത്തിലാണ് (ശി ഘീ്‌ല ) എന്നാണ് അര്‍ത്ഥം- മലയാളത്തിലല്ല, അഹര്‍സംസ ഭാഷയില്‍.

ഇസ്തക്കോ എന്ന് തുടങ്ങുന്ന ഗാനം ഹിമാലയത്തില്‍ തന്നെ ഈണം നല്‍കി പാടി റെക്കോര്‍ഡ് ചെയ്തതാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സിനിമയില്‍ 12 പാട്ടുകള്‍ ഉണ്ട്.

സംഗീത സംവിധായകന്‍ രതീഷ് ഈറ്റില്ലം, ഗായകരായ ദേവന്‍ നാരായണന്‍, ആസ്ത ഗുപ്ത, സോണിത് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സനല്‍ കുമാര്‍ ശശിധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അവയിലെ ആദ്യഗാനമാണ് ഇസ്തക്കോ.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'കയറ്റം' അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്നാണ് സിനിമയുടെ പ്രമേയം. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചില്‍ രീതി.

ഒരു മൊബൈല്‍ ഫോണിലാണ് ചിത്രീകരണം . ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്കൊപ്പം വേദ് , ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ചന്ദ്രു സെല്‍വരാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ലൊക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും ബിനു ജി നായരും ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in